ഇന്തോനേഷ്യയില്‍ കടത്ത് ബോട്ടിന് തീപിടിച്ചു; 23 പേര്‍ മരിച്ചു

ജക്കാര്‍ത്ത: ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ കടത്ത് ബോട്ടിന് തീപിടിച്ച് 23 പേര്‍ മരിച്ചു. പരിക്കേറ്റ ഒമ്പത് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബോട്ടിന് തീപിടിച്ചതിനെത്തുടര്‍ന്ന് കടലിലേക്ക് ചാടിയ 17 പേരെ കാണാതായി.

ജക്കാര്‍ത്തയിലെ മൗര അംഗ്‌കെ തുറമുഖത്ത് നിന്നും തിഡുംഗ് ദ്വീപിലേയ്ക്ക് പോയ ബോട്ടാണ് യാത്രാമധ്യേ അപകടത്തില്‍പ്പെട്ടത്. 230 പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഇവരില്‍ 194 പേരെ രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

മൗര അംഗ്‌കെ തുറമുഖത്ത് നിന്നും ഒന്നര കിലോമീറ്റര്‍ അകലെയെത്തിയപ്പോഴാണ് ബോട്ടിന് തീപിടിച്ചത്. ബോട്ടിന്റെ ജനറേറ്ററിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ട്.

DONT MISS
Top