വിജയിന്റെ 60ആം ചിത്രം ‘ഭൈരവ’യുടെ കിടിലന്‍ ട്രെയിലര്‍ പുറത്തിറങ്ങി

ഭൈരവയുടെ പോസ്റ്റര്‍

ചെന്നൈ: ഇളയ ദളപതി വിജയ് നായകനാകുന്ന പുതിയ ചിത്രം ‘ഭൈരവ’യുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഫെയ്‌സ്ബുക്കിലൂടെ നടന്‍ വിജയ് തന്നെയാണ് ടെരെയിലര്‍ പുറത്തിറക്കിയത്. ഇന്ന് രാത്രി 10 മണിക്ക് ട്രെയിലര്‍ പുറത്തിറക്കുമെന്ന് നേരത്തേ വിജയ് തന്നെ അറിയിച്ചിരുന്നു.

മികച്ച പ്രതികരണമാണ് ട്രെയിലര്‍ പുറത്തിറങ്ങി അല്‍പ്പ സമയത്തിനകം തന്നെ ലഭിച്ചു തുടങ്ങിയത്. ഭൈരവയുടെ ആദ്യ ലുക്ക് പോസ്റ്ററും ടീസറും പുറത്തിറങ്ങിയപ്പോഴും ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്.

മലയാളത്തിലെ നിര്‍മ്മാതാവായ സുരേഷ് കുമാറിന്റേയും മുന്‍കാല നടി മേനകയുടേയും മകളായ കീര്‍ത്തി സുരേഷാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. അഴകിയ തമിഴ് മകന്‍ എന്ന വിജയ് ചിത്രം ഒരുക്കിയ ഭരതനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ആറ്റ്‌ലി സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് ചിത്രം തെരിക്ക് ശേഷമുള്ള വിജയ്യുടെ ചിത്രമാണ് ഭൈരവ. ചിത്രത്തില്‍ ഡബിള്‍ റോളിലാണ് വിജയ് എത്തുന്നത്.

വിജയരാഘവന്‍, ഡാനിയേല്‍ ബാലാജി, ജഗപതി ബാബു,ഹരീഷ് ഉത്തമന്‍, സതീഷ്, അപര്‍ണ വിനോദ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.അടുത്ത വര്‍ഷം ജനുവരി 14-ന് ചിത്രം തീയറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ട്രെയിലര്‍ കാണാം:

DONT MISS