ചൈന ഇനി ചൊവ്വയിലേക്ക്; ലക്ഷ്യം 70 ദിവസം കൊണ്ട് ചൊവ്വയിലെത്തുന്ന പേടകം

പ്രതീകാത്മക ചിത്രം

‘ഇലക്ട്രോ മാഗ്നറ്റിക്ക് പ്രൊപ്പല്‍ഷന്‍ ഡ്രൈവ്’ (ഇഎം ഡ്രൈവ്) എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് 70 ദിവസം കൊണ്ട് മനുഷ്യനെ ചൊവ്വയിലെത്തിക്കാന്‍ കഴിയുന്ന പേടകം നിര്‍മ്മിക്കുന്ന പദ്ധതി ആരംഭിച്ചതായി ചൈന. ശാസ്ത്രലോകം ഇനിയും അംഗീകരിക്കാത്ത വിവാദ സാങ്കേതിക വിദ്യയാണ് ഇത്.

സാധാരണഗതിയില്‍ റോക്കറ്റുകളില്‍ ഉപയോഗിക്കുന്ന ഇന്ധനം നിര്‍ദ്ദിഷ്ട എഞ്ചിനില്‍ ഉണ്ടാകില്ല. ശൂന്യതയിലൂടെ അതിവേഗത്തില്‍ കുതിക്കാന്‍ കഴിയുന്ന തരം എഞ്ചിനാണ് ഇഎം ഡ്രൈവ് എഞ്ചിന്‍. ഈ എഞ്ചിന്‍ യാഥാര്‍ത്ഥ്യമായാല്‍ ബഹിരാകാശ ചരിത്രത്തിലെ നിര്‍ണ്ണായകമായ കുതിച്ചു ചാട്ടമാകും അത്.

ബ്രിട്ടീഷുകാരനായ റോജര്‍ ഷായര്‍ ആണ് ഇഎം ഡ്രൈവ് കണ്ടുപിടിച്ചത്. ആക്കസംരക്ഷണ നിയമത്തിന് (Law of Conservation of Momentum) വിരുദ്ധമായി പ്രവര്‍ത്തിക്കുന്നു എന്നതാണ് ഈ എഞ്ചിന്‍ അംഗീകരിക്കാതിരിക്കാന്‍ ശാസ്ത്രം പറയുന്നതിന് കാരണം. വൈദ്യുത കാന്തിക തരംഗങ്ങള്‍ ഉപയോഗിച്ചാണ് ഈ വാഹനം ചൊവ്വയിലേക്ക് കുതിക്കുക.

ഈ സാങ്കേതിക വിദ്യ ഉപയോഗിച്ചാല്‍ 70 ദിവസം കൊണ്ട് ചൊവ്വയിലെത്താന്‍ കഴിയും എന്നത് നാസ തന്നെ അംഗീകരിച്ച കാര്യമാണ്. സൂര്യനില്‍ നിന്ന് 4.37 പ്രകാശ വര്‍ഷം അകലെയുള്ള ആല്‍ഫ സെന്റുറി എന്ന നക്ഷത്രത്തിന് സമീപമെത്താന്‍ ഈ വാഹനത്തിന് വെറും 92 വര്‍ഷങ്ങള്‍ മതി.

DONT MISS
Top