‘ട്രോളില്‍ മാത്രമല്ലടോ ഹാക്കിംഗിലുമുണ്ടെടോ മലയാളിക്ക് പിടി’; കരുത്തുകാട്ടിയ ഹാക്കര്‍മാര്‍ക്ക് ട്രോളന്മാരുടെ സ്വീകരണം

ട്രോള്‍

ബദ്ധവൈരികളായ ഇന്ത്യയും പാകിസ്താനും ഇപ്പോള്‍ ഒരു ‘മഹായുദ്ധ’ത്തിലാണ്. ഹാക്കിംഗ് യുദ്ധം. പാകിസ്താന്‍ തുടങ്ങിവെച്ച ഹാക്കിംഗ് ഇപ്പോള്‍ ബൂമറാങ് ആയി ഭവിച്ചിരിക്കുകയാണ്. ഇന്ത്യന്‍ സൈറ്റുകള്‍ ഹാക്ക് ചെയ്ത പാക് ഹാക്കര്‍മാര്‍ക്ക് ശക്തമായ തിരിച്ചടി നല്‍കി മലയാളി ഹാക്കര്‍മാരാണ് രംഗത്തെത്തിയത്. നിരവധി ഇന്ത്യന്‍ വെബ്‌സെറ്റുകളായിരുന്നു കഴിഞ്ഞ ദിവസം പാക് ഹാക്കര്‍മാര്‍ ഹാക്ക് ചെയ്തത്. ഇതില്‍ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ അനൗദ്യോഗിക വെബ്‌സൈറ്റും ഉള്‍പ്പെട്ടിരുന്നു.

പാകിസ്താന് പണികൊടുത്ത് മുന്നേറുന്ന ഹാക്കര്‍മാര്‍ക്ക് അഭിനന്ദന പ്രവാഹമാണ് സോഷ്യല്‍ മീഡിയകളിലെ ട്രോളുകളില്‍ ലഭിക്കുന്നത്. മലയാളികളെ പറ്റി പാകിസ്താന് വലിയ ധാരണയൊന്നും ഇല്ലെന്ന് ട്രോളുകള്‍ പരിഹസിക്കുന്നു. പടക്കക്കടയ്ക്ക് തീകൊളുത്തിയ അവസ്ഥയിലാണ് പാക് ഹാക്കര്‍മാരെന്നാണ് ട്രോളുകള്‍ പറയുന്നത്.

ട്രോള്‍

ട്രോള്‍

ട്രോള്‍

ട്രോള്‍

കശ്മീരി ചീറ്റ എന്ന ഗ്രൂപ്പായിരുന്നു കഴിഞ്ഞ ദിവസം തിരുവനന്തപുരം വിമാനത്താവാളത്തിന്റെ സൈറ്റ് ഹാക്ക് ചെയ്തത്. തങ്ങള്‍ അപരാജിതരാണെന്നും പാക് സൈബര്‍ അറ്റാക്കേഴ്‌സ് എന്നും വിശേഷിപ്പിച്ചായിരുന്നു ഹാക്കിങ്ങ്. ഹാക്കിങ്ങിനെ തുടര്‍ന്നുണ്ടായ താല്‍ക്കാലിക ബുദ്ധിമുട്ടുകള്‍ക്ക് ശേഷം ബുധനാഴ്ച്ച രാത്രിയോടെ സൈറ്റ് പൂര്‍വസ്ഥിതിയില്‍ എത്തിച്ചിരുന്നു.

ട്രോള്‍

ട്രോള്‍

ട്രോള്‍

തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളുടെ പേരിലുള്ള അനൗദ്യോഗിക സൈറ്റുകള്‍ ഹാക്ക് ചെയ്ത് പാക് ഹാക്കര്‍മാര്‍ തുടങ്ങിയ കളിക്ക് പാലും വെള്ളത്തിലാണ് മലയാളികള്‍ പണി കൊടുത്തത്. പാകിസ്താനിലെ പ്രധാന എയര്‍പോര്‍ട്ടായ സിയാല്‍കോട്ട് എയര്‍പോര്‍ട്ടിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് കൊണ്ടാണ് മലയാളികള്‍ തിരിച്ചടിച്ചത്. മലയാളി ഹാക്കര്‍മാരായ മല്ലു സൈബര്‍ സോള്‍ജ്യേഴ്‌സാണ് ഹാക്കിങ്ങിന് പിന്നില്‍. ഹാക്ക് ചെയ്ത് സൈറ്റില്‍ സലീം കുമാറിന്റേയും നിവിന്‍ പോളിയുടേയുമൊക്കെ ഫോട്ടോകള്‍ ഹാക്കര്‍മാര്‍ അവതരിപ്പിക്കുകയും ചെയ്തു. ഫെയ്‌സ്ബുക്ക് പോസ്റ്റ് വഴിയായിരുന്നു പാക് സൈറ്റ് ഹാക്ക് ചെയ്ത വിവരം പുറത്ത് വിട്ടത്.

ട്രോള്‍

ട്രോള്‍

ട്രോള്‍

ട്രോള്‍

മേരി ദേശ് വാസിയോം, കേരളത്തിലെ വെബ്‌സൈറ്റ്കള്‍ തൊട്ടാല്‍ എന്താകും അവസ്ഥാ എന്ന് കാണിച്ചു കൊടുക്കാന്‍ ഞങ്ങള്‍ ഈ തവണ ട്രോളന്‍ മാര്‍ക്കും പൊങ്കാലാ സ്‌പെഷലിസ്റ്റ്കള്‍ക്കും അവസരം തരികയാണ്. പാകിസ്താന്‍ എയര്‍പോര്‍ട്ട് വെബ്‌സൈറ്റ് അഡ്മിന്‍ ലോഗിന്‍ ഡീറ്റെയില്‍സ് ചുവടെ കൊടുക്കുന്നു. നിങ്ങളുടെ കരുത്ത് കാണിക്കാന്‍ സമയം ആയിരിക്കുന്നു. പിന്നെ പാസ്സ്‌വേര്‍ഡ് മാറ്റി മറ്റു പൊങ്കാല സ്‌പെഷെലിസ്റ്റകളെ ബുദ്ധിമുട്ടിക്കരുത് അവര്‍ക്കും അവസരം കൊടുക്കണം എന്നും അഭ്യാര്‍ഥിക്കുന്നുവെന്നായിരുന്നു ഫെയ്‌സ്ബുക്കിലൂടെ മല്ലു സൈബര്‍ സോള്‍ജിയേഴ്‌സ് അറിയിച്ചത്. കൂടുതല്‍ വെബ്‌സൈറ്റ് അറ്റാക്കുകള്‍ ഉടന്‍ പ്രതീക്ഷിക്കുക എന്ന മുന്നറിയിപ്പും ഇവര്‍ നല്‍കിയിട്ടുണ്ട്.

ട്രോള്‍

ട്രോള്‍

ട്രോള്‍

പാക് സര്‍ക്കാരിന്റെ സൈറ്റുകള്‍ ഹാക്ക് ചെയ്തതിന് പിന്നാലെ പാകിസ്താന്റെ ഏറ്റവും പ്രധാനപ്പെട്ട വെബ്‌സൈറ്റിലും ഇന്ത്യന്‍ ഹാക്കര്‍മാര്‍ കൈവെച്ചു. പാക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ സൈറ്റാണ് ഏറ്റവും ഒടുവില്‍ ഹാക്കിംഗിന് വിധേയമായത്. സൈറ്റ് ഹാക്ക് ചെയ്തിരിക്കുന്നത് മലയാളി ഹാക്കര്‍മാരാണ്.

ട്രോള്‍

ട്രോള്‍

ട്രോള്‍

പാക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ ഇപ്പോള്‍ മിഥുനത്തിലെ ഇന്നസെന്റും, ബെസ്റ്റ് ആക്ടറിലെ മമ്മൂട്ടിയുമെല്ലാമുണ്ട്. ഒപ്പം ഇന്ത്യന്‍ ദേശീയ പതാകയും പാറുന്നുണ്ട് സൈറ്റില്‍. ‘പിക്ച്ചര്‍ അഭീ ബാക്കി ഹേ ഭായി’ എന്നും ‘ഇങ്ങോട്ട് കയറി ചൊറിയാതിരിക്കുക, പറ്റുമെങ്കില്‍ ആരും കാണാതെ കരയുക’ എന്നുമെല്ലാം മലയാളത്തിലും എഴുതിയിട്ടുണ്ട്. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട സൈറ്റിനിതെന്ത് പറ്റിയെന്ന് അമ്പരന്നിരിക്കുകയാണ് കമ്മീഷനെന്നാണ് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

DONT MISS
Top