ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് ‘ ലിംഗസമത്വം’ ; നാളെ ഇരട്ടഫെെനല്‍

ചെന്നൈ: കേരള വോളിബോളിന് ദേശീയ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇരട്ടിമധുരം. മഹാരാഷ്ട്രയെ തോല്‍പ്പിച്ച് വനിതാ ടീമും തമിഴ്‌നാടിനെ തോല്‍പ്പിച്ച് പുരുഷ ടീമും ഫൈനലിലെത്തിയതോടെയാണ് കേരളത്തിന് ഇരട്ട ഫൈനലിനുള്ള വേദി ഒരുങ്ങിയത്.

പുരുഷ-വനിതാ ടീമുകള്‍ ഫൈനലില്‍ ഏറ്റുമുട്ടുന്നത് റെയില്‍വേസിനെയാണ് എന്നതാണ് മറ്റൊരു അപൂര്‍വ്വത. നാളെയാണ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ മത്സരങ്ങള്‍ നടക്കുക. ഒരു സെറ്റിന് പിന്നില്‍ നിന്ന ശേഷം ശക്തമായി തിരിച്ച് വന്നാണ് കേരളത്തിന്റെ പുരുഷന്മാര്‍ തമിഴ്‌നാടിനെ സെമിയില്‍ പരാജയപ്പെടുത്തിയത്.

അതേസമയം, മഹാരാഷ്ട്രയെ അക്ഷരാര്‍ത്ഥത്തില്‍ തകര്‍ത്താണ് കേരളത്തിന്റെ പെണ്‍പുലികള്‍ ഫൈനലിലേക്ക് പ്രവേശിച്ചത്. നേരത്തെ പശ്ചിമ ബംഗാളിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് വനിതാ ടീം കലാശപ്പോരിന് യോഗ്യത നേടിയത്.

DONT MISS
Top