ഐഎസിനെതിരെ പോരാടാനൊരുങ്ങുന്ന താലിബാന് പിന്തുണയുമായി റഷ്യയും ചൈനയും പാകിസ്താനും; ഇന്ത്യയുടെ നിലപാട് ഇങ്ങനെ

പ്രതീകാത്മക ചിത്രം

ദില്ലി: ആഗോള ഭീകര സംഘടനയായ ഐഎസിനെതിരെ പോരാടാനായി അഫ്ഗാനിസ്താനിലെ താലിബാന്‍ ഒരുങ്ങുന്നു. താലിബാനൊപ്പം കൈ കോര്‍ക്കാനുള്ള അഫ്ഗാനിസ്താന്റെ തീരുമാനത്തിനു പിന്നാലെ റഷ്യയും ചൈനയും പാകിസ്താനും പിന്തുണയുമായി രംഗത്തെത്തി. മോസ്‌കോയില്‍ നടന്ന ചര്‍ച്ചയിലാണ് മൂന്ന് രാജ്യങ്ങളും ഈ തീരുമാനത്തിലെത്തിയത്.

എന്നാല്‍ ഇന്ത്യ ഈ ചര്‍ച്ചയില്‍ പങ്കെടുത്തില്ല. താലിബാന്‍ ഇന്ത്യയ്ക്ക് ഭീഷണിയാണെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതിനാലാണ് ഇത്. അഫ്ഗാനിസ്താന്‍ സര്‍ക്കാറും താലിബാനും കൈ കോര്‍ക്കുമ്പോള്‍ അഫ്ഗാന്‍ ഭരണം പാകിസ്താന്റെ നിയന്ത്രണത്തിലായേക്കും എന്ന കണക്കു കൂട്ടലാണ് ഇന്ത്യയ്ക്ക് ഉള്ളത്.

ഐഎസിനെതിരായ നീക്കങ്ങള്‍ താലിബാനെ കൂട്ടു പിടിക്കാതെ തന്നെ നടത്തണമെന്നാണ് ഇന്ത്യയുടെ നിലപാട്. ഐഎസിനെതിരായ നീക്കത്തില്‍ ഇറാനെ കൂടി കൂട്ടാന്‍ മോസ്‌കോയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമുണ്ട്.

ഈ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധത്തെ തീരുമാനം ബാധിച്ചേക്കാമെന്നാണ് വിലയിരുത്തല്‍. ചൈനയും പാകിസ്താനുമായുള്ള ഇന്ത്യയുടെ ബന്ധം നിലവില്‍ വഷളാണ്. റഷ്യയുമായുള്ള ബന്ധത്തിലും ഉലച്ചിലുകള്‍ ഉണ്ട്. ഇന്ത്യയും റഷ്യയും തമ്മിലുള്ള പ്രതിരോധ കരാര്‍ പുതുക്കിയതൊഴിച്ചാല്‍ അടുത്തിടെ മറ്റൊരു ആശയവിനിമയവും ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ഉണ്ടായിട്ടില്ല.

DONT MISS
Top