14 ലക്ഷം കോടി തിരിച്ചെത്തി ; ഇന്ന് നോട്ട് ദുരിതത്തിന്റെ അമ്പതാം ദിനം

നോട്ട് അസാധുവാക്കല്‍ തീരുമാനം പ്രഖ്യാപിച്ച് 50 ദിവസം തികയുകയാണ് ഇന്ന്. സൂചനകള്‍ അനുസരിച്ച് പിന്‍വലിച്ച 15.44 ലക്ഷം കോടിയില്‍, 14 ലക്ഷം കോടിയും തിരിച്ചെത്തി. അതായത്, 3 ലക്ഷം കോടിയില്‍ അധികം കള്ളപ്പണം എന്ന പ്രധാനമന്ത്രിയുടേയും ബിജെപിയുടേയും വാദം കള്ളമാണെന്ന് ഒന്നുകൂടി തെളിഞ്ഞു. മോദി പറഞ്ഞ ദുരിതം തീരാനുള്ള സമയപരിധി നാളെ അവസാനിക്കുകയാണ്. ഒറ്റ ദിവസം കൊണ്ട് ഒന്നും നടക്കാന്‍ പോകുന്നില്ല. ദുരിതം തുടരുക തന്നെ ചെയ്യും എന്ന് ചുരുക്കം. എന്ത് ശിക്ഷ വേണമെങ്കിലും ഏറ്റുവാങ്ങാം എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. അദ്ദേഹത്തിന് എന്ത് ശിക്ഷ നല്‍കണം എന്ന് ആലോചിക്കാന്‍ നേരമായി എന്ന് തന്നെ.മലയാള പത്രങ്ങള്‍ ഈ സാഹചര്യത്തെ മുന്‍നിര്‍ത്തി നല്‍കുന്ന വാര്‍ത്ത കാണുക.

നോട്ട് പിന്‍വലിക്കലിന് എതിരായ എല്‍ഡിഎഫ് മനുഷ്യച്ചങ്ങല ഇന്നാണ്

സംസ്ഥാന കോണ്‍ഗ്രസില്‍ കലാപം മൂര്‍ച്ഛിച്ചു. കൊല്ലത്ത് രാജ്‌മോഹന്‍ ഉണ്ണിത്താനെ മുരളീധരന്‍ അനുകൂലികള്‍ കൈകാര്യം ചെയ്തു.


മനോരമ കോണ്‍ഗ്രസിന്റെ പഴയകാല ചരിത്രം ഓര്‍മ്മിപ്പിച്ച് ഇന്ന് മുഖപ്രംസംഗം എഴുതുന്നു മനോരമ ഇന്ന്.
സംസ്ഥാനത്ത് അരിവില കൂടിയതായി കേരളകൗമുദി. 10 രൂപയുടെ വര്‍ദ്ധനവ് ഉണ്ടായെന്നാണ് കൗമുദി പറയുന്നത്.

തമിഴ്‌നാടും കര്‍ണാടകയും മാത്രമല്ല,കേരളവും കേന്ദ്ര വ്യവസായ ഇടനാഴിയുടെ ഭാഗമാവുകയാണ്.
സംസ്ഥാന മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ മലയാള പത്രങ്ങള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.


ഇന്നത്തെ വാര്‍ത്താചിത്രം

ഇന്നത്തെ കാര്‍ട്ടൂണ്‍

DONT MISS
Top