അഭിമാനമാകാന്‍ അവനി; ഫിലിംഫെയര്‍ അവാര്‍ഡ് പട്ടികയിലെ ഏകമലയാള ഹ്രസ്വചിത്രം

ചിത്രത്തിലെ ഒരു രംഗം

മലയാള ഹ്രസ്വചിത്ര രംഗത്തിന് അഭിമാനിക്കാന്‍ തക്ക നേട്ടവുമായി അവനി. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയില്‍ ഒരുങ്ങിയ ചിത്രം ഫിലിം ഫെയര്‍ അവാര്‍ഡ് വിഭാഗത്തില്‍ അവസാന പട്ടികയിലെത്തിയിരിക്കുകയാണ്. 1500 ഷോര്‍ട്ട് ഫിലുമുകളുടെ പട്ടികയില്‍ നിന്നും അവസാന 44 ല്‍ എത്തിയ ഏക മലയാള ചിത്രമാണ് അവനി.

അവസാന വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിയായ അക്ഷയ് ഹരീഷ് രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ഹ്രസ്വ ചിത്രം പത്തു മിനിറ്റില്‍ പറയുന്ന സിനിമയാണ്. കണ്ട് കഴിഞ്ഞാല്‍ കാലങ്ങളോളം മനസ്സില്‍ തങ്ങി നില്‍ക്കുന്ന തന്തുവായി അവനി മാറും.

മൂന്ന് കഥാപാത്രങ്ങളിലൂടെയാണ് ഹ്രസ്വ ചിത്രം സഞ്ചരിക്കുന്നത്. ഒരു ആശുപത്രിയും അവിടെ ചികിത്സയ്ക്കായി എത്തുന്ന ദമ്പതികളും ഡോക്ടറുമാണ് പ്രധാന കഥാപാത്രങ്ങള്‍. പീഡനത്തിന്റെ ക്രൂരമുഖം വ്യക്തമാകുന്ന ചിത്രത്തില്‍ പ്രശസ്ത സിനിമാ താരം നിര്‍മ്മല്‍ പാലാഴിയും കബനി ഹരിദാസുമാണ് പ്രധാന കഥാപാത്രങ്ങളാകുന്നത്. ഡോക്ടറായെത്തുന്നത് മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥിയായ കമല്‍ ദേവാണ്.

പതിയെ തുടങ്ങി പ്രേക്ഷകന്റെ മനസ്സില്‍ ഒരു മുറിവായി അവസാനിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണവും ശ്രദ്ധേയമാണ്. ആഷംസ് എസ്പിയുടേയാണ് ഛായാഗ്രഹണം. തിരക്കഥ ഒരുക്കിയിരിക്കുന്നത് കാവേരി എം ദിനേശാണ്. സീംമുരളിയുടെ പശ്ചാത്തല സംഗീതം ചിത്രത്തിന്റെ മൂഡിന് ചേരുന്നതാണ്.

DONT MISS
Top