‘പാവങ്ങളുടെ രഘുറാം രാജന്‍’ ഇനി റിസര്‍വ്വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍; ആര്‍ബിഐ ‘വൈറലാകും’

വൈറല്‍ വി ആചാര്യ (ഫയല്‍ ചിത്രം)

മുംബൈ: ‘പാവങ്ങളുടെ രഘുറാം രാജന്‍’ എന്നറിയപ്പെടുന്ന വൈറല്‍ വി ആചാര്യയെ റിസര്‍വ്വ് ബാങ്കിന്റെ നാല് ഡെപ്യൂട്ടി ഗവര്‍ണര്‍മാരില്‍ ഒരാളായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു. എസ്എസ് മുന്ദ്ര, എന്‍എസ് വിശ്വനാഥന്‍, ആര്‍ ഗാന്ധി എന്നീ മൂന്ന് ഡെപ്യൂട്ടി ഗവര്‍ണര്‍മാരാണ് ആര്‍ബിഐയ്ക്ക് നിലവില്‍ ഉള്ളത്. ഊര്‍ജ്ജിത് പട്ടേല്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണറായി പോയ ഒഴിവിലാണ് വൈറല്‍ ആചാര്യയുടെ നിയമനം.

ന്യൂയോര്‍ക്ക് സര്‍വ്വകലാശാലയിലെ സാമ്പത്തികശാസ്ത്ര പ്രൊഫസറായ വൈറല്‍ ആചാര്യയെ മൂന്ന് വര്‍ഷത്തേക്കാണ് ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണറായി നിയമിച്ചത്. ഈ വര്‍ഷം ഓഗസ്റ്റിലാണ് ഊര്‍ജ്ജിത് പട്ടേല്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണറായി നിയമിതനായത്.

ഏത് വിഭാഗത്തിന്റെ ചുമതലയാണ് വൈറല്‍ ആചാര്യയ്ക്ക് റിസര്‍വ്വ് ബാങ്കില്‍ ലഭിക്കുക എന്ന് നിയമന ഉത്തരവില്‍ വ്യക്തമല്ല. ഊര്‍ജ്ജിത് പട്ടേലിന് ഉണ്ടായിരുന്നത് പണസംബന്ധമായ ചുമതലകളാണ്. ഇപ്പോള്‍ ഇത് കൈകാര്യം ചെയ്യുന്നത് ആര്‍ ഗാന്ധിയാണ്.

രഘുറാം രാജനൊത്ത് പ്രബന്ധം രചിച്ചിട്ടുള്ളയാളാണ് വൈറല്‍ ആചാര്യ. മുംബൈ ഐഐടിയില്‍ നിന്ന് 1995-ല്‍ ബിരുദം നേടിയ ആചാര്യ പിന്നീട് പിഎച്ച്ഡി നേടാനായി ന്യൂയോര്‍ക്ക് സര്‍വ്വകലാശാലയിലേക്ക് പോയത് 2001-ലാണ്. 42 വയസാണ് വൈറല്‍ വി ആചാര്യയ്ക്ക്.

വീഡിയോ:

DONT MISS
Top