വാഷിംഗ് മെഷീന്‍ തുറന്നപ്പോള്‍ വീട്ടുകാര്‍ ഞെട്ടി; ഉള്ളിലുണ്ടായിരുന്നത് കൂറ്റനൊരു പെരുമ്പാമ്പ്

പെരുമ്പാമ്പ് വാഷിംഗ്മെഷീനുള്ളില്‍

വാഷിംഗ് മെഷീന്‍ തുറക്കുമ്പോള്‍ അതിനകത്ത് ഇങ്ങനൊരു ‘ഷോക്കിംഗ് സര്‍പ്രൈസ്’ ഒളിച്ചിരിപ്പുണ്ടാകുമെന്ന് തായ്‌ലാന്‍ഡുകാരന്‍ കോണ്‍ചരുണ്‍ റോക്ചായി സ്വപ്‌നത്തില്‍ പോലുംകരുതിയിട്ടുണ്ടാകില്ല. 12 അടി നീളമുള്ള പെരുമ്പാമ്പാണ് വാഷിംഗ് മെഷീന്‍ തുറന്നതാരാണെന്നറിയാനായി തല നീട്ടി നോക്കിയത്!

വാതില്‍ തുറന്ന് നോക്കിയ 48-കാരനായ ഗൃഹനാഥന് ചെറിയ ഹൃദയസ്തംഭനം തന്നെ ഉണ്ടായി എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ധൈര്യം കൈവിടാതെ അദ്ദേഹം രക്ഷാപ്രവര്‍ത്തകരെ വിളിച്ചു.

രക്ഷാപ്രവര്‍ത്തകരെത്തിയിട്ടും പാമ്പിനെ പുറത്തെടുക്കാന്‍ സാധിച്ചില്ല. ഒടുവില്‍ അരമണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ആ ‘കൊടും ഭീകരനെ’ പുറത്തെടുത്തത്. പുറത്തെടുത്ത ശേഷം ചാക്കിലാക്കി രക്ഷാപ്രവര്‍ത്തകര്‍ തന്നെ പാമ്പിനെ കൊണ്ടു പോയി.

ഇടയ്ക്കിടയ്ക്ക് വാഷിംഗ് മെഷീന്‍ പണിമുടക്കാറുള്ളതിന്റെ കാരണം ഇപ്പോഴാണ് മനസിലായത് എന്നാണ് വീട്ടുടമ പറയുന്നത്. സാങ്കേതിക തകരാറായിരിക്കുമെന്നാണ് കരുതിയത്. എന്നാല്‍ ഇങ്ങനെയൊരപകടമായിരിക്കുമെന്ന് വിചാരിച്ചില്ലെന്നും അദ്ദേഹം പറയുന്നു.

വീഡിയോ കാണാം:

DONT MISS