വാക്കും സ്‌നേഹവും കൊണ്ട് എന്റെ പ്രകടനം മെച്ചപ്പെടുത്തിയത് മെസി: നെയ്മര്‍

ബാര്‍സലോണയിലെ സഹതാരമായ ലയണല്‍ മെസിയെ പ്രശംസിച്ച് പൊതിഞ്ഞ് നെയ്മര്‍. വാക്കും സ്‌നേഹവും കൊണ്ട് തന്റെ പ്രകടനം മെച്ചപ്പെടുത്തിയ ആളാണ് മെസിയെന്ന് നെയമര്‍ പറഞ്ഞു. 2013ല്‍ സാന്റോസില്‍ നിന്ന് ബാര്‍സലോണയിലെത്തിയപ്പോള്‍ ഫോം കണ്ടെത്താനാകാതെ വിഷമിച്ച തനിക്ക് ആത്മവിശ്വാസം പകര്‍ന്ന് തന്നത് മെസിയാണെന്ന് അദ്ദേഹം പറഞ്ഞു. ക്ലബിലെത്തിയ തന്റെ നില അത്ര മെച്ചപ്പെട്ടതൊന്നുമായിരുന്നില്ല. നിരാശനായിരുന്നതന്റെ അടുക്കല്‍ മെസി എത്തിയെന്നും സങ്കടപ്പെടേണ്ട കാര്യമില്ലെന്നും ഇഷ്ടപ്പെടുന്ന രീതിയില്‍ കളിച്ചാല്‍ മതിയെന്നും മെസി തന്നോട് പറഞ്ഞു. മെസി തന്നെ വല്ലാതെ സഹായിച്ചിട്ടുണ്ട്. ഞാന്‍ വല്ലാതെ ഇഷ്ടപ്പെടുന്ന വ്യക്തിത്വമാണ് മെസിയെന്നും നെയ്മര്‍ കൂട്ടിച്ചേര്‍ത്തു. സിഎന്‍എന്ന് അനുവദിച്ച അഭിമുഖത്തിലാണ് നെയ്മര്‍ മെസിയെ കുറിച്ച് സംസാരിച്ചത്.

DONT MISS
Top