ചിലിയില്‍ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്


സാന്റിയാഗോ: ചിലിയിലെ തെക്കന്‍ പ്രദേശമായ പ്രൂര്‍ട്ടോ മോണ്ടില്‍ ശക്തമായ ഭൂചലനം. ഞാറാഴ്ച്ച വൈകീട്ടോടെയാണ് ഭൂകമ്പമാപിനിയില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. പ്രൂര്‍ട്ടോ മോണ്ടിയുടെ 225 കിലോമീറ്റര്‍ ചുറ്റളവില്‍ ഭൂചലനത്തിന്‍റെ പ്രകമ്പനം ഉണ്ടായി. ഭൂചലനത്തെ തുടര്‍ന്ന് ചിലിയുടെ ആയിരം കിലോ മീറ്റര്‍ ചുറ്റളവില്‍ യൂണൈറ്റഡ് സ്‌റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ചിലിയിലെ ദേശീയ സുരക്ഷാ കേന്ദ്രം തീരപ്രദേശങ്ങളില്‍ കഴിയുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയി. ഭൂചലനത്തില്‍ ആളപായമുള്ളതായി ഇത് വരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മുന്‍കരുതലെന്നവണ്ണം തീരപ്രദേശങ്ങളായ ബിയോബിയോ, അരാകാനിയ, ലോസ് റിയോസ്, എയ്‌സണ്‍ എന്നിവടങ്ങളിലെ ആളുകളെ ഒഴിപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട്.

ഭൂചലനത്തെ തുടര്‍ന്ന് സാധാരണ നിലയില്‍ നിന്നു മൂന്ന് മീറ്ററോളം ഉയരത്തില്‍ തിരമാലകളടിക്കാന്‍ സാധ്യതയുണ്ടെന്ന് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു. 2010 ല്‍ ദക്ഷിണ മധ്യ തീരത്തുണ്ടായ ഭൂകമ്പത്തിന് ശേഷം ഇതാദ്യമായണ് ചിലിയില്‍ ഇത്ര ശക്തമായ ഭൂചലനം ഉണ്ടാകുന്നത്. 2010ല്‍ 8.8 തീവ്രതയായിരുന്നു രേഖപ്പെടുത്തിയത്.

DONT MISS
Top