പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന് ജന്മദിനാശംസകള്‍ നേര്‍ന്ന് മോദി

ദില്ലി: പിറന്നാള്‍ ദിനത്തില്‍ പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന് ജന്മദിനാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി മോദിയുടെ ട്വീറ്റ്. നവാസ് ഷെരീഫിനൊപ്പം പിറന്നാള്‍ ആഘോഷിക്കുന്ന മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജിപേയിക്കും മോദി ആശംസ നേര്‍ന്നു.

പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന് ജന്മദിനാശംസകള്‍, അദ്ദേഹത്തിന് ആരോഗ്യത്തോടെയുള്ള ദീര്‍ഘായുസ്സ് ആശംസിക്കുന്നുവെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിക്ക് ആശംസകള്‍ നേര്‍ന്നുള്ള ട്വീറ്റില്‍ രാജ്യത്തിന് മറക്കാനാവാത്ത സംഭാവനകള്‍ നല്‍കിയ വ്യക്തിയാണ് വാജ്‌പേയിയെന്ന് അദ്ദേഹം കുറിച്ചു. നല്ല ആരോഗ്യത്തോടെ ദീര്‍ഘായുസ്സായിരിക്കാന്‍ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടേയെന്നും അദ്ദഹം ട്വീറ്റ് ചെയ്തു.

രാജ്യത്തെ എല്ലാവര്‍ക്കും ത്യാഗത്തിന്റേയും കാരുണ്യത്തിന്റേയും സന്ദേശമോതുന്ന ക്രിസ്മസ് ആശംസിക്കുന്നുവെന്നും പ്രധാനമന്ത്രി മോദി ട്വിറ്ററില്‍ കുറിച്ചു.

DONT MISS
Top