നാട്ടുകാരെ ഞെട്ടിച്ച് നാട്ടിന്‍പുറത്ത് ഹെലികോപ്ടര്‍; വിവാഹത്തിന് എത്തിയ അതിഥികളാണെന്ന് അറിഞ്ഞപ്പോള്‍ കൗതുകം; സംഭവം മലപ്പുറം പൂവന്‍ചിനയില്‍

മലപ്പുറം:നാട്ടിന്‍പ്രദേശത്തേക്ക് അപ്രതീക്ഷിതമായി ഹെലികോപ്ടര്‍ വന്നിറങ്ങിയത് നാട്ടുകാരില്‍ കൗതുകമുയര്‍ത്തി.മലപ്പുറം പുത്തനത്താണി പൂവന്‍ചിനയിലാണ് സംഭവം.വൈകീട്ട് നാല് മണിയോടെ വലിയ ശബ്ദത്തോടെ എന്തോ ഭൂമിയിലേക്ക് പതിക്കുന്നത് കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ആദ്യമൊന്ന് ഭയന്നു.ഹെലികോപ്ടര്‍ കണ്ട് പരിചയമില്ലാത്തവര്‍ അന്യഗ്രഹത്തില്‍ നിന്നുളള പറക്കും തളികയാണെന്ന് വരെ പറഞ്ഞു.എന്നാല്‍ സംഭവം ഇതൊന്നുമായിരുന്നില്ല.ഒടുവില്‍ കാര്യം മനസിലായതോടെ പിന്നെ സെല്‍ഫിയെടുക്കാനുളള തിരക്കായി പലര്‍ക്കും

കല്‍പ്പകഞ്ചേരി സ്വദേശിയും യുഎഇ ഭരണാധികാരിയുടെ പേഴ്‌സണല്‍ സ്റ്റാഫുമായിരുന്ന എപി അസ്ലാമിന്റെ സഹോദരി പുത്രന്‍ അമീനിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി കല്ല്യാണ്‍ ജ്വല്ലേഴ്‌സ് ഉടമ ഹെലികോപ്ടറില്‍ എത്തിയതാണ് നാട്ടുകാരില്‍ ആശങ്കയും തുടര്‍ന്ന് അത്ഭുതവും ഉണ്ടാക്കിയത്.

വിവാഹ ദിവസമായ നാളെ വ്യവസായി എംഎ യൂസഫലി,ബോബി ചെമ്മണ്ണൂര്‍,ചലചിത്ര താരങ്ങള്‍ തുടങ്ങി പ്രമുഖര്‍ ഹെലികോപ്ടറില്‍ ഇറങ്ങാന്‍ സാധ്യതയുണ്ടെന്നറിഞ്ഞതോടെ കൃസ്തുമസ് ആഘോഷങ്ങള്‍ പോലും മാറ്റിവെച്ച് ഹെലികോപ്ടറില്‍ വന്നിറങ്ങുന്ന അതിഥികളെ കാണാന്‍ കാത്തിരിക്കുകയാണ് പൂവന്‍ചിനയിലെ ആളുകള്‍.

DONT MISS
Top