‘മോദിജീ, താങ്കള്‍ ഇന്ത്യയെ രണ്ടായി വിഭജിച്ചു’; നരേന്ദ്രമോദിയ്‌ക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

രാഹുല്‍ ഗാന്ധി ധര്‍മ്മശാലയില്‍ റാലിയെ അഭിസംബോധന ചെയ്ത് പ്രസംഗിക്കുന്നു

ധര്‍മ്മശാല: പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഹിമാചല്‍ പ്രദേശിലെ ധര്‍മ്മശാലയില്‍ നടന്ന റാലിയോടനുബന്ധിച്ചുള്ള പൊതു സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മോദിജീ, ഒരു ഭാഗത്ത് ഒരു ശതമാനം മാത്രം വരുന്ന ധനികരും മറുഭാഗത്ത് ബാക്കിയുള്ള മധ്യവര്‍ഗക്കാരും ദരിദ്രരുമുള്ള രണ്ട് ഭാഗങ്ങളാക്കി താങ്കള്‍ ഇന്ത്യയെ വിഭജിച്ചിരിക്കുകയാണ്.’ രാഹുല്‍ ഗാന്ധി റാലിയെ അഭിസംബോധന ചെയ്തു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ ആഞ്ഞടിച്ചു.

രാഹുല്‍ ഗാന്ധി ധര്‍മ്മശാലയിലെ തന്റെ പ്രസംഗത്തില്‍ പറഞ്ഞ പ്രധാന കാര്യങ്ങള്‍ ഇവയാണ്:

⬤ നോട്ട് അസാധുവാക്കല്‍ രാജ്യത്തെ പാവപ്പെട്ടവര്‍ക്കും മധ്യവര്‍ഗത്തില്‍ പെട്ടവര്‍ക്കും എതിരായ ചുവടു വെപ്പാണ്.

⬤ എല്ലാ പണവും കള്ളപ്പണമല്ല. കള്ളപ്പണമെല്ലാം പണമല്ല.

⬤ നോട്ട് അസാധുവാക്കല്‍ തോട്ടകൃഷിയേയും, സാധാരണ കൃഷിയേയും, വിനോദസഞ്ചാര മേഖലയേയും സാരമായി ബാധിച്ചു.

⬤ മധ്യപ്രദേശിലേയും, ഝാര്‍ഖണ്ഡിലേയും, ഛത്തീസ്ഗഡിലേലേയും ബിജെപി സര്‍ക്കാറുകള്‍ ആദിവാസികളുടെ ഭൂമി തട്ടിയെടുത്തു.

⬤ നോട്ടുകള്‍ക്ക് നിറമില്ല. ആളുകളില്‍ സത്യസന്ധരായവരും അല്ലാത്തവരും ഉണ്ട്. സത്യസന്ധരല്ലാത്തവരുടെ കൈവശമെത്തുന്ന പണമാണ് കള്ളപ്പണമായി മാറുന്നത്.

⬤ രാജ്യത്തുള്ള കള്ളപ്പണത്തിന്റെ ആറ് ശതമാനം മാത്രമാണ് പണമായി ഉള്ളത്. ബാക്കി 94 ശതമാനവും റിയല്‍ എസ്റ്റേറ്റായും, സ്വര്‍ണ്ണമായും, വിദേശബാങ്കുകളില്‍ നിക്ഷേപമായുമാണ് ഉള്ളത്.

⬤ സ്വിസ്സ് ബാങ്ക് നല്‍കിയ പട്ടിക എന്തുകൊണ്ട് പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നില്ല എന്ന് മോദിയോട് ചോദിക്കാന്‍ ആഗ്രഹിക്കുന്നു.

⬤ ഷിംലയുടേയും ധര്‍മ്മശാലയുടേയും നട്ടെല്ല് തകര്‍ത്തിരിക്കുകയാണ് നരേന്ദ്രമോദി.

രാഹുല്‍ ഗാന്ധിയുടെ പ്രസംഗം – വീഡിയോ:

DONT MISS