‘ഇത് അന്യഗ്രഹ ജീവിയോ?’; മത്സ്യത്തൊഴിലാളിക്ക് ആഴക്കടലില്‍ നിന്ന് ലഭിച്ചത് വിചിത്ര ജീവികളെ

കടലില്‍ നിന്ന് ലഭിച്ച അത്ഭുത ജീവിയുടെ ചിത്രങ്ങള്‍

മര്‍മന്‍സ്‌ക്, റഷ്യ: മത്സ്യത്തൊഴിലാളിയായ റോമന്‍ ഫെഡോര്‍ട്‌സോവിന് കടലില്‍ നിന്ന് ലഭിച്ച അത്ഭുത ജീവികളാണ് ഇപ്പോള്‍ ഓണ്‍ലൈന്‍ ലോകത്തെ പ്രധാന സംസാര വിഷയം. വടക്കു-പടിഞ്ഞാറന്‍ റഷ്യയിലെ തുറമുഖത്താണ് സംഭവമുണ്ടായത്.

ആഴക്കടലില്‍ നിന്നാണ് ഇദ്ദേഹത്തിന് വിചിത്ര ജീവികളെ ലഭിച്ചത്. അവയുടെ ചിത്രങ്ങള്‍ ഇദ്ദേഹം സമൂഹമാധ്യമങ്ങളില്‍ പങ്കു വെച്ചതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്.

എട്ടു കാലുകളാണ് ഒരു വിചിത്ര ജീവിക്ക് ഉള്ളത്. കഠാരിയുടെ ആകൃതിയിലാണ് ഇതിന്റെ പല്ലുകള്‍. ഏതെങ്കിലും അന്യഗ്രഹത്തില്‍ നിന്ന് വന്നതാണോ ഈ ജീവിയെന്നാണ് പലരും ചോദിക്കുന്നത്. ഇത് ഏത് ജീവിയാണെന്നത് സംബന്ധിച്ച് ഇനിയും വ്യക്തത ഉണ്ടായിട്ടില്ല.

വെളിച്ചമടിച്ചാല്‍ തിളങ്ങുന്ന തരത്തിലാണ് ചില ജീവികളുടെ ശരീരം. പല്ലുകള്‍ തന്നെയാണ് ഈ ജീവികളുടെ ഏറ്റവും വലിയ പ്രത്യേകത. ഇത്തരം ജീവികളെ അടുത്തിടെ ആര്‍ട്ടിക്കിലും അന്റാര്‍ട്ടിക്ക് കടലിലും കണ്ടെത്തിയിരുന്നതായി റിപ്പോര്‍ട്ടുണ്ട്.

എന്തായാലും, ഈ അത്ഭുത ജീവികളുടെ ചിത്രങ്ങള്‍ ഇപ്പോള്‍ ‘വലയില്‍’ വൈറലായിരിക്കുകയാണ്. ഇനിയും നാം കാണാത്ത പലതരം അത്ഭുതങ്ങള്‍ ഒളിപ്പിച്ചു വെച്ചിട്ടുള്ള ഒരു നിലവറ തന്നെയാണ് സമുദ്രം എന്നാണ് ഇത്തരം സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്.

വീഡിയോ:

DONT MISS