പൊലീസിന് കോടിയേരിയുടെ താക്കീത്; സക്കീറിനെ കൈവിടാതെ സിപിഐഎം ജില്ലാ നേതൃത്വം

ഇന്നത്തെ പത്രങ്ങളിലൂടെ….

യുഎപിഎ വിവാദത്തില്‍ പൊലീസിന് എതിരായ വിമര്‍ശനം ആവര്‍ത്തിച്ച് കൊണ്ട് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇന്ന് ദേശാഭിമാനിയില്‍ പതിവ് കോളം എഴുതുന്നുണ്ട്. എല്‍ഡിഎഫ് സര്‍ക്കാരിന് പ്രഖ്യാപിത പൊലീസ് നയമുണ്ട് എന്ന് പറയുന്ന കോടിയേരി, പോലീസിന്റെ ചെയ്തികള്‍ തെറ്റാണെന്ന് തുറന്നു പറയുന്നു. ഭീകര പ്രവര്‍ത്തനം തടയാന്‍ മാത്രമേ യുഎപിഎ ഉപയോഗിക്കാന്‍ പാടുള്ളൂ എന്ന എല്‍ഡിഎഫ് നയത്തിന് വിരുദ്ധമായ ചെയ്തി ഉണ്ടാകരുത് എന്ന് കോടിയേരി പൊലീസിന് താക്കീത് നല്‍കുന്നു.

ഗൂണ്ടാ കേസില്‍ അന്വേഷണം നേരിടുന്ന സിപിഐഎം കളമശേരി മുന്‍ ഏരിയാ സെക്രട്ടറിയെ കൈവിടാന്‍ ജില്ലാ നേതൃത്വം ഒരുക്കമല്ല. ഈ മാസം 29-ന് നടക്കു എല്‍ഡിഎഫ് മനുഷ്യച്ചങ്ങലയുടെ ചുമതല സക്കീര്‍ ഹുസൈനെ ഏല്‍പ്പിച്ചിരിക്കുകയാണ് പാര്‍ട്ടി. ഇതില്‍ സിപിഐഎം നേതാക്കള്‍ക്കും സിപിഐ നേതാക്കള്‍ക്കും എതിര്‍പ്പുണ്ട്.

ഇനി മുതല്‍ പൊതുസ്ഥലത്ത് മാലിന്യം കത്തിക്കുന്നത് പിഴയീടാക്കുന്ന കുറ്റമാണ്. ഹരിത ട്രിബ്യൂണലിന്റെ വിധി മനോരമ പ്രധാന വാര്‍ത്തയാക്കുന്നു.

മോദി-രാഹുല്‍ വാക്‌പോര് മലയാള-ദേശീയ പത്രങ്ങളില്‍ പ്രധാന വാര്‍ത്തയാകുന്നുണ്ട്.


2017-ലെ കേന്ദ്രസര്‍ക്കാര്‍ കലണ്ടര്‍ മോദിമയം ആണെന്ന് മനോരമ.

ദുബൈ സന്ദര്‍ശനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍.

മസ്തിഷ്‌ക രോഗത്തിനുള്ള മരുന്നുമായി സൗദിയില്‍ എത്തിയ യുവതി ജയിലിലായ വാര്‍ത്ത കേരളകൗമുദിയില്‍. നിരോധിത മരുന്നാണെ് അറിയാതെ പോയതാണ് കാരണം.

കേരളത്തിനുണ്ടാകാന്‍ പോകു രണ്ട് നഷ്ടങ്ങള്‍ സംബന്ധിച്ച വാര്‍ത്തകള്‍ ദേശാഭിമാനിയിലും മാതൃഭൂമിയിലും കാണാം


കേരളത്തില്‍ കള്ളപ്പണം ഉണ്ടെന്ന് സ്ഥാപിച്ചേ അടങ്ങൂ എന്ന വാശിയിലാണ് ബിജെപി മുഖപത്രമായ ജന്‍മഭൂമി.

അതേ സമയം,യഥാര്‍ത്ഥ വസ്തുത എന്തെന്ന് മനോരമ പറയുന്നു

തങ്കയങ്കി ഘോഷയാത്ര ശബരിമലയിലേക്ക് പുറപ്പെട്ടു.

ഇന്നത്തെ വാര്‍ത്താ ചിത്രം

ഇന്നത്തെ കാര്‍ട്ടൂണ്‍

DONT MISS
Top