എന്തിനും ഏതിനും ജാര്‍വീസ്!; മാര്‍ക്ക് സക്കര്‍ബര്‍ഗിന്‍െ വീട്ടിലെ കാരണവരുടെ വിശേഷങ്ങള്‍ ദേ ഇങ്ങനെ

ജാര്‍വീസാണ് ലോകത്തിലെ ഇപ്പോളത്തെ ഏറ്റവും പ്രധാനപ്പെട്ട ചര്‍ച്ചാവിഷയം. മറ്റാരുമല്ല ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ വീട്ടിലെ പുതിയ കാരണവരാണ് ജാര്‍വീസ്. വീട്ടിലെ എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നത് ഇപ്പോള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനമാണ്.

അയണ്‍മാന്‍ സിനിമ വഴിയും ആന്‍ഡ്രോയ്ഡ് സോഫ്‌റ്റ്വെയര്‍ വഴിയും ഏവര്‍ക്കും പരിചിതമായ പേരിലാണ് സ്വന്തം വീട്ടില്‍ എല്ലാം നിയന്ത്രിക്കാനുള്ള ജാര്‍വീസിനെ സക്കര്‍ബര്‍ഗ് തന്നെ ഒരുക്കിയത്. സക്കര്‍ബര്‍ഗിന്റെ വീട്ടിലെത്തുവരെ സ്വീകരിക്കുന്നത് പോലും ഇപ്പോള്‍ ഈ ജാര്‍വീസാണ്.

കഴിഞ്ഞ ദിവസം തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് സക്കര്‍ ബര്‍ഗ് എഐ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന സഹായിയെക്കുറിച്ച് സംസാരിച്ചത്. 2016 ന്റെ തുടക്കത്തില്‍ അദ്ദേഹം നടത്തിയ വെല്ലുവിളി, അതിന്റെ ആദ്യ പടി കഴിഞ്ഞെന്ന് അറിയിക്കുന്നതായിരുന്നു പോസ്റ്റ്. തനിക്ക് റൂംമേറ്റായി ഒരു സുഹൃത്തിനെ ലഭിച്ചു എന്ന് പറഞ്ഞാണ് പോസ്റ്റ് ആരംഭിക്കുന്നത്.

ഇനി വീട്ടിലെ ഈ കാരണവരെക്കുറിച്ച് സക്കര്‍ബര്‍ഡിന്റെ ഭാര്യയ്ക്ക് പറയാനുള്ളത് ഇങ്ങനെ

സക്കര്‍ബര്‍ഗിന് ഇഷ്ടമുള്ള പാട്ട് കേള്‍പ്പിക്കുക മാത്രമല്ല, കുട്ടിയെ കളിപ്പിക്കുകയും നോക്കുകയും ചെയ്യുന്ന ആയയായി പോലും ജാര്‍വീസ് മാറുന്നു

ഒരു വര്‍ഷമെടുത്താണ് ജാര്‍വീസിനെ സക്കര്‍ബര്‍ഗ് ഒരുക്കിയത്. ജാര്‍വീസിനെ പരിചയപ്പെടുത്തിയുള്ള ഈ വീഡിയോ രണ്ട് ദിവസത്തിനകം രണ്ട് കോടിയിലധികം ആളുകളാണ് കണ്ടുകഴിഞ്ഞിരിക്കുന്നത്. സക്കര്‍ബര്‍ഗിനേക്കാള്‍ ആരാധകരാണ് ഇപ്പോള്‍ ജാര്‍വീസിനുള്ളത്.

ഗൂഗിളിന്റേയും ആപ്പിളിന്റേയും ആമസോണിന്റേയുമെല്ലാം ഡിജിറ്റല്‍ ഹോം എഐ സംവിധാനങ്ങള്‍ക്ക് കനത്ത വെല്ലുവിളിയായിരിക്കും സക്കര്‍ബര്‍ഗിന്റെ ജാര്‍വിസ് സാധ്യമായാല്‍. ഭാവിയില്‍ വീടുകളിലെ ജോലിക്കാരനും സഹായിയായുമെല്ലാം ജാര്‍വിസ് മാറിയാല്‍ അത്ഭുതപ്പെടാനില്ല. സര്‍ക്കര്‍ബര്‍ഗ് തന്നെയാണ് തന്റെ വീട്ടിലെ സഹായിയായി ജാര്‍വിസിനെ വികസിപ്പിച്ചെടുത്തതും. ജാര്‍വിസിന്റെ കൂടുതല്‍ വിശേഷങ്ങള്‍ ഉടനെ തന്നെ പുറത്ത് വിടുമെന്ന് സക്കര്‍ബര്‍ഗ് അറിയിച്ചിട്ടുണ്ട്.

DONT MISS
Top