തനിക്ക് ദേശീയ പുരസ്കാരം ലഭിക്കാത്തതിന്റെ കാരണം ഇതാണ്, ആരാധകര്‍ക്കു മുന്നില്‍ മനസ്സ് തുറന്ന് കിംഗ് ഖാന്‍

തനിക്ക് ദേശീയ പുരസ്‌കാരം ലഭിക്കാത്തത് താന്‍ അതിന് അര്‍ഹനല്ലാത്തത് കൊണ്ടെന്ന് ഷാറുഖ് ഖാന്‍, കരിയറില്‍ ഉടനീളം ഒട്ടേറെ പുരസ്‌കാരങ്ങള്‍ തേടിയെത്തിയിട്ടുണ്ടെങ്കിലും ദേശിയ പുരസ്‌കാരം മാത്രം ലഭിച്ചില്ലല്ലോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് കിംഗ് ഖാന് ഇങ്ങനെ മറുപടി പറഞ്ഞത്.

ബോളിവുഡിന്റെ കിംഗ് ഖാനാണ്., ആരാധകരുടെ സ്വന്തം ഷാറുഖാണ്. നിരവധി പുരസ്‌കാരങ്ങള്ക്ക് അര്‍ഹന്‍ പക്ഷേ ഇന്നുവരെ ഒന്നുമാത്രം ലഭിച്ചിട്ടില്ല ദേശീയ പുരസ്‌കാരം. ഇത്രയൊക്കെ ഹിന്ദി ചലചിത്രമേഖലയ്ക്ക് സംഭാവന ചെയ്യുന്ന ഷാറുഖിന് മാത്രം ദേശീയ അവാര്‍ഡ് ലഭിക്കാത്തത് എന്തേ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം. താരത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു, കരിയറില്‍ ഇന്നുവരെ എനിക്ക് അനേകം പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. പ്രേക്ഷകരും ജൂറി അംഗങ്ങളും സംവിധായകരും കാരണമാണ് അതെല്ലാം. എന്റെ പ്രകടനങ്ങളെക്കുറിച്ച് സ്വയം ആലോചിക്കുമ്പോള്‍ അതിന് അവാര്‍ഡ്് നല്‍കുക എന്നത് ആ പുരസ്‌കാരങ്ങളെത്തന്നെ അപമാനിക്കുന്നതുപോലെയാണ് എനിക്ക് തോന്നുന്നത്. എനിക്ക് ലഭിച്ചില്ല എങ്കില്‍ ഞാന്‍ അതിന് അര്‍ഹനല്ലാത്തതുകൊണ്ടാണ്.

ചക് ദേ’യ്‌ക്കോ ‘സ്വദേശി’നോ ദേശീയ അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമുണ്ടോ എന്ന ചോദ്യത്തിനായിരുന്നു ഷാരൂഖിന്റെ മനസ് തുറന്നുള്ള ഈ പ്രതികരണം. പുരസ്‌കാരങ്ങള്‍ക്ക് വേണ്ടി താന്‍ ഒരിക്കലും അഭിനയിച്ചിട്ടെന്നും ഷാറുഖ് കൂട്ടിചേര്‍ത്തു. രാഹുല്‍ ധോലക്കിയ സംവിധാനം ചെയ്യുന്ന ‘റയീസ്’ ആണ് അടുത്ത് തീയേറ്ററുകളില്‍ എത്താനുള്ള ഷാരൂഖ് ചിത്രം.

DONT MISS
Top