നോട്ട് അസാധുവാക്കല്‍ നടപടി; 5.92 ലക്ഷം കോടി രൂപയുടെ നോട്ടുകള്‍ ബാങ്കുകള്‍ക്ക് നല്‍കിയെന്ന് റിസര്‍വ് ബാങ്ക്

മുംബൈ: നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിന് ശേഷം 5.92 ലക്ഷം കോടി രൂപ ബാങ്കുകളിലൂടെ രാജ്യത്തെ ജനങ്ങളില്‍ എത്തിയെന്ന് റിസര്‍വ് ബാങ്ക്. നവംബര്‍ 10 മുതല്‍ ഡിസംബര്‍ 19 വരെയുള്ള കാലയളവില്‍ പുതിയ 500, 2000 രൂപാ കറന്‍സികളുടെ 220 കോടി നോട്ടുകളാണ് രാജ്യത്തെ ബാങ്കുകള്‍ക്ക് തങ്ങള്‍ നല്‍കിയതെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി.

അതേസമയം, വിപണിയില്‍ സജീവമായിരുന്ന അസാധുവാക്കപ്പെട്ട 500, 1000 രൂപാ നോട്ടുകളുമായി താരതമ്യം ചെയ്യുമ്പോള്‍, പുതിയ 500, 2000 രൂപാ കറന്‍സികളുടെ 220 നോട്ടുകള്‍ എന്ന എണ്ണം വളരെ കുറവാണ്. ഡിസംബര്‍ 10 വരെയുള്ള കണക്ക് അനുസരിച്ച് 12.44 ലക്ഷം കോടി രൂപയുടെ അസാധുവാക്കപ്പെട്ട നോട്ടുകളാണ് ബാങ്കുകളില്‍ തിരിച്ചെത്തിയത്.

ഡിസംബര്‍ 19 മുതല്‍ നവംബര്‍ 10 വരെയുള്ള കാലയളവില്‍ 592613 കോടി രൂപയുടെ നോട്ടുകളാണ് ബാങ്കുകളിലൂടെയും എടിഎമുകളിലൂടെയുമായി രാജ്യത്തെ ജനങ്ങളിലെത്തിയതെന്ന് റിസര്‍വ് ബാങ്ക് ഇന്ന് അറിയിച്ചു.

നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിന് ശേഷം വിവിധ മൂല്യങ്ങളിലുള്ള 22.6 ബില്ല്യണ്‍ നോട്ടുകളാണ് ബാങ്കുകള്‍ക്കായി റിസര്‍വ് ബാങ്ക് നല്‍കിയത്. ഇതില്‍ 10, 20, 50, 100 രൂപാ കറന്‍സികളുടെ 20.4 ബില്ല്യണ്‍ നോട്ടുകളാണ് ഉള്‍പ്പെട്ടിട്ടുള്ളത്. അതേസമയം, പുതിയ 500, 2000 രൂപാ കറന്‍സികളുടെ 2.2 മില്ല്യണ്‍ നോട്ടുകളാണ് റിസര്‍വ് ബാങ്ക് നല്‍കിയത്.

DONT MISS
Top