ബ്രിട്ടനെ മറികടന്ന് ലോകത്തെ ഏറ്റവും വലിയ ആറാമത്തെ സാമ്പദ്‌വ്യവസ്ഥയായി ഇന്ത്യ

ദില്ലി: ആഗോളസാമ്പത്തിക രംഗത്ത് ഇന്ത്യയ്ക്ക് വന്‍ മുന്നേറ്റം. ലോകത്തെ ഏറ്റവും വലിയ ആറാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറിയെന്നാണ് പുതിയ റിപ്പോര്‍ട്ട്. സമ്പന്ന രാഷ്ട്രമായ ബ്രിട്ടനെ മറികടന്നാണ് ഇന്ത്യ ആറാമതെത്തിയത്.

ഫോറിന്‍ പോളിസി വെബ്ബ്‌സൈറ്റിന്റെ സര്‍വ്വേയിലാണ് വിവരം പുറത്ത് വന്നത്. കഴിഞ്ഞ രണ്ടര പതിറ്റാണ്ടായ സാമ്പത്തിക രംഗത്ത് ഇന്ത്യ കൈവരിച്ച വളര്‍ച്ചയാണ് ഇന്ത്യയുടെ മുന്നേറ്റത്തിന് കാരണം. അതേസമയം ബ്രെക്‌സിറ്റിന് ശേഷം ബ്രിട്ടനിലുണ്ടായ സാമ്പത്തിക തകര്‍ച്ചയും ഇന്ത്യയ്ക്ക് അനുകൂലമായി.

കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടെ ഇന്ത്യ കൈവരിക്കുന്ന ഏറ്റവും ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ചയാണിത്. പട്ടികയില്‍ ഇന്ത്യയ്ക്ക് മുകളിലുള്ള രാജ്യങ്ങള്‍ യുഎസ്എ, ചൈന, ജപ്പാന്‍, ജര്‍മ്മനി, ഫ്രാന്‍സ് എന്നിവയാണ്. ഈ വര്‍ഷമാദ്യം പുറത്ത് വന്ന റിപ്പോര്‍ട്ട് പ്രകാരം ലോകത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തിയായി ഇന്ത്യ മാറിയിരുന്നു. ചൈനയെ മറികടന്നായിരുന്നു ഇന്ത്യ ഈ നോട്ടത്തിലെത്തിയത്.

DONT MISS
Top