നോക്കിയ വീണ്ടും ഞെട്ടിക്കുന്നു; പുതിയ നോക്കിയ സ്മാര്‍ട്ട്ഫോണുകളുടെ ചിത്രങ്ങള്‍ പുറത്ത്

നോക്കിയ ഫോണുകളുടെ ചോര്‍ന്ന ചിത്രങ്ങള്‍

നോക്കിയയില്‍ നിന്നുള്ള വാര്‍ത്തകളും അഭ്യൂഹങ്ങളും അവസാനിക്കുന്നില്ല. 2017 ല്‍ ആന്‍ഡ്രോയിഡിലൂടെ ഗംഭീര തിരിച്ച് വരവ് നടത്താന്‍ ഒരുങ്ങുന്ന നോക്കിയയുടെ പുതിയ തയ്യാറെടുപ്പുകളാണ് വീണ്ടും പുറത്ത് വന്നിരിക്കുന്നത്. നോക്കിയ D1C എന്ന സ്മാര്‍ട്ട്‌ഫോണ്‍ മോഡല്‍ അണിയറയില്‍ ഒരുങ്ങിയിരിക്കവെ, പുത്തന്‍ സ്മാര്‍ട്ട്‌ഫോണ്‍ മോഡലിലേക്കും നോക്കിയ കൈ വെക്കുന്നതായാണ് പുതിയ വാര്‍ത്തകള്‍.

നോക്കിയ D!C ക്ക് ഒപ്പം, ഹൈന്‍ എന്‍ഡ് ശ്രേണിയിലേക്ക് നോക്കിയ പുതിയ മോഡലിനെ അവതരിപ്പിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇതിന് തെളിവാകുന്നതോ നോക്കിയയില്‍ നിന്നുള്ള ചോര്‍ന്ന ചിത്രങ്ങളും.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, നോക്കിയയുടെ ഹൈ എന്‍ഡ് വേര്‍ഷനില്‍ സ്‌നാപ്ഡ്രാഗണ്‍ 835 ചിപ്‌സെറ്റാകും കരുത്ത് പകരുക. കൂടാതെ, 6 ജിബി റാമും, സെയ്‌സ് ലെന്‍സോട് കൂടിയ 23 മെഗാപിക്‌സല്‍ ക്യാമറയുമാണ് പുതിയ വേര്‍ഷനില്‍ നോക്കിയ ഉള്‍പ്പെടുത്തിയിട്ടുള്ളത്. 2K (QHD ഡിസ്‌പ്ലെയോട് കൂടിയ 5.2 ഇഞ്ച്, 5.5 ഇഞ്ച് സ്‌ക്രീനുകളായിരിക്കും ഹൈന്‍ എന്‍ഡ് വേര്‍ഷനില്‍ നോക്കിയ ഒരുക്കിയിട്ടുള്ളത്.

മുന്‍കാലങ്ങളില്‍ നോക്കിയ ഉള്‍പ്പെടുത്തിയത് പോലുള്ള സെയ്‌സ് ക്യാമറ ലെന്‍സിന്റെ തിരിച്ച് വരവ് തന്നെയാണ് പുതിയ നോക്കിയ മോഡലുകളെ വ്യത്യസ്തമാക്കുക. കൂടാതെ ആന്‍ഡ്രോയ്ഡ് ന്യൂഗട്ട് വേര്‍ഷനിലായിരിക്കും മോഡല്‍ പുറത്തിറങ്ങുക. സ്‌പോര്‍ട്ടിങ്ങ് മെറ്റല്‍ ഡിസൈനും, വാട്ടര്‍പ്രൂഫ് കപ്പാസിറ്റിയും നോക്കിയ മോഡലുകളെ വിപണിയില്‍ ശക്തരാക്കുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.

ഫെബ്രുവരി 27 നടക്കുന്ന എംഡബ്ല്യൂസി 2017 ലായിരിക്കും പുതിയ മോഡലുകളെ നോക്കിയ അവതരിപ്പിക്കുക. അപ്രതീക്ഷിതമായി ഫീച്ചര്‍ ഫോണ്‍ ശ്രേണിയില്‍ നോക്കിയ 150, നോക്കിയ 150 ഡ്യൂവല്‍ മോഡലുകളെ അവതരിപ്പിച്ച് നോക്കിയ കഴിഞ്ഞ ദിവസം ശ്രദ്ധ നേടിയിരുന്നു.

DONT MISS
Top