ഇന്തോനേഷ്യയില്‍ എത്തി, സൈക്കിള്‍ മോഷ്ടിച്ചു; വിദേശികള്‍ക്ക് കിട്ടിയ വിചിത്രമായ ശിക്ഷ ഇങ്ങനെ

ജക്കാര്‍ത്ത: സൈക്കിള്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് ഇന്തോനേഷ്യയില്‍ വിദേശികളെ നടുറോഡില്‍ നാണം കെടുത്തി നടത്തിയ സംഭവം വിവാദമാകുന്നു. രണ്ട് ഓസ്‌ട്രേലിയന്‍ പൗരന്മാരെയാണ് മോഷണക്കുറ്റം ആരോപിച്ച് കഴുത്തില്‍ ബാനര്‍ തൂക്കി നടത്തിയത്.

‘ഞാന്‍ കള്ളനാണ്. ഞാന്‍ ചെയ്തത് ഇനി ആരും ആവര്‍ത്തിക്കരുത്’ എന്ന ബാനര്‍ കഴുത്തില്‍ തൂക്കിയാണ് വിദേശികളെ ഇന്തോനേഷ്യയില്‍ നടത്തിയത്. സെന്‍ട്രല്‍ ഇന്തോനേഷ്യയിലെ ടൂറിസ്റ്റ് കേന്ദ്രമായ ഗില്‍ ട്രാവന്‍ഗനില്‍ ദ്വീപിലാണ് വിദേശികള്‍ സൈക്കിള്‍ മോഷ്ടിച്ചത്. വിദേശികളുടെ പേര് വിവരങ്ങള്‍ ഔദ്യോഗികമായി ഇത് വരെയും പുറത്ത് വിട്ടിട്ടില്ല. സിസിടിവി ദൃശ്യങ്ങളില്‍ രണ്ട് ഓസ്‌ട്രേലിയന്‍ പൗരന്മാര്‍ സൈക്കിള്‍ മോഷ്ടിക്കുന്നതായി വ്യക്തമായിരുന്നൂവെന്ന് ഗ്രാമ തലവന്‍ മുഹമ്മദ് തൗഫീക്ക് പറഞ്ഞു.

മോഷ്ടിച്ച സൈക്കിളുകളെ കുറിച്ച് വിദേശികള്‍ താമസിച്ച ഹോട്ടലിലെ മാനേജറാണ് അധികൃതരോട് അറിയിച്ചതെന്ന് തൗഫീക്ക് മാധ്യമങ്ങളോട് പറഞ്ഞു. പിന്നീട് അവരെ തങ്ങള്‍ ചോദ്യം ചെയ്തുവെന്നും ശിക്ഷയെന്നവണ്ണം ദ്വീപില്‍ അവരെ ബാനര്‍ കെട്ടി നടത്തിച്ചൂവെന്നും തൗഫീക്ക് അറിയിച്ചു.

മോഷണക്കുറ്റങ്ങള്‍ക്ക് ഷെയിം ഓഫ് പരേഡ് നടത്തുക ഇന്തോനേഷ്യയിലെ ഗില്ലി ട്രാവാന്‍ഗന്‍ ദ്വീപില്‍ പതിവാണ്. പക്ഷെ ഇതാദ്യമായാണ് വിദേശികളെ ഇത്തരത്തില്‍ ശിക്ഷിക്കുന്നത്.

DONT MISS
Top