അനധികൃത പാര്‍ക്കിംഗ് തടയണോ? ഈ തൂപ്പുകാരന്റെ കൈയ്യില്‍ വഴിയുണ്ട്- കാണാം രസകരമായ വീഡിയോ

വീഡിയോയില്‍ നിന്നുള്ള ദൃശ്യം

വാഹനങ്ങളുമായി പുറത്തുപോകുന്നവര്‍ നേരിടുന്ന പ്രധാന പ്രശ്‌നം പാര്‍ക്കിംഗ് ആണ്. സ്വകാര്യ വാഹനങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നതിനാല്‍ പൊതു സ്ഥലങ്ങളിലെ പാര്‍ക്കിംഗ് ഒരു സമസ്യപോലെ തുടരുകയാണ്. അത്യാവശ്യത്തിന് ഒരു കടയിലോ മറ്റോ കയറണമെങ്കില്‍ കിലോമീറ്ററുകള്‍ ദൂരെ കൊണ്ടുപോയി വാഹനം പാര്‍ക്ക് ചെയ്യേണ്ടി വരും.

ഈ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ പലരും അനധികൃത പാര്‍ക്കിംഗ് ആണ് പിന്തുടരുക. നോ പാര്‍ക്കിംഗ് മേഖലകളില്‍ പോലും വാഹനങ്ങള്‍ നിറയും. നിയമങ്ങള്‍ പലരും ഗൗനിക്കുക പോലുമില്ല. അത്തരം അനധികൃത പാര്‍ക്കിംഗ് ഒഴിവാക്കാന്‍ രസകരമായ ഒരു ആശയം അവതരിപ്പിച്ചിരിക്കുകയാണ് ഒരു തൂപ്പുകാരന്‍. അങ്ങ് ചൈനയിലാണ് ഈ ആശയം ഉടലെടുത്തിരിക്കുന്നത്.

അനധികൃതമായി പാര്‍ക്ക് ചെയ്ത ഒരു കാറിനെ മാലിന്യ ടിന്നുകള്‍ കൊണ്ട് വളയുകയാണ് ചൈനക്കാരനായ ഈ തൂപ്പുകാരന്‍ ചെയ്തത്. കാറിനോട് ചേര്‍ത്ത് നാലുവശങ്ങളിലും മാലിന്യ ടിന്നുകള്‍ അടുക്കിവെച്ചു. രസകരമായ ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാവുകയാണ്. ഇതിനോടകം എട്ട ലക്ഷത്തിലധികം ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്.

സിസിടിവി ന്യൂസാണ് ഫെയ്‌സ്ബുക്ക് പേജിലൂടെ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

DONT MISS