‘ഞാന്‍ നിങ്ങളുടെയല്ല, നിങ്ങള്‍ എന്റെ ഹൃദയമാണ് കീഴടക്കിയത്; ഞാന്‍ തിരിച്ചു വരും’ ജോസൂട്ടന്‍ പറയുന്നു

ജോസു

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ മൂന്നാം പതിപ്പിന് തിരശീല വീണു. ആരാധകരുടെ സ്വന്തം ടീമായ കേരള ബ്ലാസ്റ്റേഴ്‌സിന് കിരീടം നേടാനായില്ലെങ്കിലും ടീമിനുള്ള പിന്തുണയും സ്‌നേഹവും കൂടിയതേയുള്ളു. ഫൈനലിലെ പരാജയത്തിന് താരങ്ങള്‍ ക്ഷമ ചോദിക്കുമ്പോള്‍ സ്‌നേഹം കൊണ്ട് വീര്‍പ്പ് മുട്ടിക്കുകയാണ് ആരാധകര്‍.

കേരളത്തിന്റെ ആരാധകരോടുള്ള ആരാധന കൊണ്ട് കേരളത്തിന്റെ മിഡ് ഫീല്‍ഡറായ സ്പാനിഷ് താരം ജോസു കറിയാസ് പ്രീറ്റോ എന്ന മലയാളികളുടെ പ്രിയപ്പെട്ട ജോസൂട്ടന്‍ പറയുന്നത് താന്‍ കേരളത്തിലേക്ക് തിരിച്ചു വരുമെന്നാണ്. ഇത്ര മികച്ച അനുഭവം തനിക്ക് സമ്മാനിച്ചതിനും തന്റെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയതിനും കേരള ബ്ലാസ്റ്റേഴ്‌സ് ക്ലബ്ബിന് ജോസു നന്ദി പറഞ്ഞു.

ഇത് രണ്ടാം വര്‍ഷമാണ് താന്‍ ബ്ലാസ്റ്റേഴ്‌സിനു വേണ്ടി കളിക്കുന്നത്. ഈ കുടുംബത്തില്‍ അംഗമായ താന്‍ വീട്ടിലേക്ക് പോകുന്നത് വളരെ അഭിമാനത്തോടെയാണ്. ജോസു പറയുന്നു.

ഈ വര്‍ഷം കൊച്ചി വിടുന്നത് ഒരു ആഗ്രഹത്തോടെയാണ്. സാധ്യമായത്രയും വേഗത്തില്‍ തിരിച്ചു വരണമെന്നാണ് ആ ആഗ്രഹം. ഞാന്‍ കേരളം വിട്ട് പോയി. എന്നാല്‍ തന്റെ ഒരു ഭാഗം ഇപ്പോഴും കേരളത്തില്‍ തന്നെയാണ്. ജോസു തുടരുന്നു.

‘ഇന്ത്യയിലെ നിരവധി ആരാധകരുടെ ഹൃദയം ഞാന്‍ കീഴടക്കിയെന്ന് ഒരുപാട് പേര്‍ പറഞ്ഞു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ നിങ്ങളെല്ലാവരും എന്റെ ഹൃദയമാണ് കീഴടക്കിയത്. നിങ്ങള്‍ തന്ന സ്‌നേഹവും പിന്തുണയുമെല്ലാമാണ് അതിന് കാരണം.’- ജോസു പറഞ്ഞു. ഉടന്‍ തന്നെ വീണ്ടും കാണാമെന്നും ജോസു ആരാധകരോട് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പറഞ്ഞു.
ജോസുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്:

Thank you Indian super league, thank you football and really thank you kerala blaster football club to let me life this…

Posted by Josu Currais on Monday, December 19, 2016

DONT MISS