പ്രത്യേക ഉപകരണങ്ങള്‍ ഉപോഗിച്ച് എടിഎം തട്ടിപ്പ്; ജിദ്ദയില്‍ രണ്ട് ചൈനക്കാര്‍ അറസ്റ്റില്‍

സൗദി: ജിദ്ദയിലെ എടിഎം കൗണ്ടറുകളില്‍ നിന്നും ഉപഭോക്താക്കുടെ വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമിച്ച രണ്ട് ചൈനക്കാരെ പൊലീസ് പിടികൂടി. എടിഎം കൗണ്ടറുകളിലെ വിവരങ്ങള്‍ ചോര്‍ത്തുന്നതുമായി ബന്ധപ്പെട്ട പരാതിയുടെ അടിസ്ഥാനത്തില്‍ നിരീക്ഷണം നടത്തിയ പൊലീസുകാരാണ് ചൈനക്കാരെ പിടികൂടിയത്. ദമ്മാമിലും എടിഎം കൗണ്ടറില്‍ നിന്നും വിവരങ്ങള്‍ ചോര്‍ന്നതായി പരാതി ഉണ്ടായിരുന്നു.

ഉപഭോക്താക്കളുടെ എ.ടി.എം കൗണ്ടറുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോരുന്നതായി പരാതി ഉണ്ടായ സാഹചര്യത്തിലായിരുന്നു ജിദ്ദയിലെ എ.ടി.എമ്മുകള്‍ പോലീസ് നിരിക്ഷിച്ചുവന്നിരുന്നത്. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം രണ്ട് ചൈനക്കാര്‍ പോലീസ് വലയിലായത്. ജിദ്ദയിലെ ഒരു എ.ടി.എം കൗണ്ടറില്‍ നിന്നും വിവരങ്ങള്‍ ചോര്‍ത്തു ന്നതിനിടെയായിരുന്നു പോലീസ് ഇവരെ പിടികൂടിയത്. പ്രത്യേക ഉപകരണമുപയോഗിച്ചായിരുന്നു ഇവര്‍ എടിഎമ്മില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തിയിരുന്നത്.

രണ്ടുപേരും ചൈനക്കാരാണെന്ന് മക്ക പോലിസ് വക്താവ് ബ്രിഗേഡിയര്‍ അതിയ്യ അല്‍ ഖുലറൈഷി പറഞ്ഞു. ബിസിനസ്സ് വിസയില്‍ സൗദിയിലെത്തിയവരായിരുന്നു ഇവര്‍.
ഏതാനും ദിവസം മുമ്പ് കിഴക്കന്‍ പ്രവിശൃയിലെ ദമ്മാമിലും രണ്ടുപേരെ എ.ടി.എം വിവരങ്ങള്‍ ചോര്‍ത്തു ന്നതിനിടെ പിടികൂടിയിരുന്നു. ഇതേതുടര്‍ന്നായിരുന്നു മക്ക പോലിസ് പ്രതേൃക അന്വേഷണസംഘത്തെ നിരിക്ഷണത്തിനായി നിയമിച്ചിരുന്നത്. പിടികൂടിയവരുടെ താമസകേന്ദ്രത്തില്‍ നടത്തിയ പരിശോധനയില്‍ എടിഎമ്മില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്താന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍, ലാപ്‌ടോപ്, ഫഌഷ് മെമ്മറി, ഹാര്‍ഡ് ഡിസ്‌ക്, സോള്ഡങറിങ് മെഷീന്‍, സോള്ഡടറിങ് വയര്‍ തുടങ്ങിയവ പോലീസ് കണ്ടെടുത്തു. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി പ്രതികളെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

DONT MISS
Top