തോറ്റ് പോയെങ്കിലും ഹൃദയങ്ങള്‍ കീഴടക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമെന്ന് ഹോസു

കൊച്ചി: കൊല്‍ക്കത്തയ്‌ക്കെതിരായ ഐഎസ്എല്‍ ഫൈനല്‍ മത്സരം കൈവിട്ടതില്‍ ഖേദിക്കുന്നതായി ബ്ലാസ്റ്റേഴ്‌സ് താരം ഹോസു കറിയാസ്. വിജയിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ടീമിനെ ഓര്‍ത്ത് അഭിമാനിക്കുന്നതായി അദ്ദേഹം തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചു. ഹൃദയങ്ങള്‍ കീഴടക്കിയതില്‍ സ്‌ന്തോഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊച്ചിയില്‍ നടക്കുന്ന കലാശപ്പോരാട്ടത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് നിരയില്‍ ഹോസു ഉണ്ടാിരുന്നില്ല. തുടര്‍ച്ചയായി രണ്ട് മത്സരങ്ങളില്‍ മഞ്ഞക്കാര്‍ഡ് കണ്ടതിനാലാണ് അദ്ദേഹത്തിന് ഫൈനല്‍ കളിക്കാന്‍ കഴിയാഞ്ഞത്. ഡെല്‍ഹി ഡൈനമോസിനെതിരേയുള്ള സെമിഫൈനല്‍ മത്സരത്തിന്റെ രണ്ടുപാദ മത്സരങ്ങളിലും ഹോസുവിന് മഞ്ഞക്കാര്‍ഡ് കിട്ടിയിരുന്നു.

ടീം ഫൈനലില്‍ എത്തിയിട്ടും ടീമിന് വേണ്ടി കളിക്കാനാവത്തില്‍ നിരാശയുണ്ടെന്നും ആരാധകരോട് മാപ്പ് ചോദിക്കുന്നതായും ഹോസു വ്യക്തമാക്കിയിരുന്നു. പ്രതിരോധനിരയിലെ കരുത്തായ ഈ സ്പാനിഷ് താരത്തിന്റെ അഭാവം ഫൈനലില്‍ ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായി.

DONT MISS
Top