അന്ന് ദെെവത്തിന്റെ കെെ, ഇന്ന് ദെെവത്തിന്റെ കാല്; ബ്ലാസ്റ്റേഴ്സിന്റെ വിധി നിര്‍ണ്ണയിച്ച കൊല്‍ക്കത്ത ഗോളിയുടെ സേവ്

മജുംന്ദറിന്റെ സേവ്

കൊച്ചി: ഫുട്‌ബോളിലെ ദൈവ്യത്തിന്റെ കൈ എന്ന് വിശേഷിപ്പിക്കുന്നത് കേട്ടിട്ടുണ്ടാകും. 1986 ലെ മെക്‌സികോ ലോകകപ്പില്‍ അര്‍ജ്ജന്റീനയും ഇംഗ്ലണ്ടും തമ്മില്‍ ഏറ്റുമുട്ടിയപ്പോളായിരുന്നു ആ ഗോള്‍ പിറന്നത്. ഫുട്‌ബോള്‍ ഇതിഹാസവും കാല്‍പ്പന്ത് കളിയില്‍ നീലയും വെള്ളയും ജഴ്‌സിയണിഞ്ഞിറങ്ങിയ ദെെവം മറഡോണയുടേതായിരുന്നു ആ ഗോള്‍. കളിയുടെ 51 ആം മിനുറ്റില്‍ ഉയര്‍ന്ന് വന്ന പന്തിനെ ഹെഡ്ഡ് ചെയ്യാനായി മറഡോണ ചാടിയുയരുന്നു. എന്നാല്‍ പന്ത് എത്താവുന്നതിലും അകലെയായിരുന്നു.

പന്തിനായി ചാടിയ മറഡോണ തന്റെ കൈകൊണ്ട് തട്ടി പന്ത് വലയിലേക്ക് എത്തിച്ചു. ഗോളിനെതിരെ ഇംഗ്ലണ്ട് താരങ്ങള്‍ വാധിച്ചെങ്കിലും വീഡിയോഗ്രാഫി പോലുള്ള സംവിധാനമില്ലാത്തതിനാല്‍ അന്നത് തെളിയിക്കാനായില്ല. തൊട്ട് പുറകെ തന്നെ നൂറ്റാണ്ടിന്റെ ഗോളെന്ന് വിശേഷിപ്പിച്ച ഗോളുമായി മറഡോണ പേരുദോഷം മാറ്റിയെങ്കിലും ആ ഗോളിന്നും ചരിത്രത്തിന്റെ ഭാഗമാണ്.

മറഡോണയുടെ ഗോള്‍

എന്നാല്‍ ഐഎസ്എല്‍ മൂന്നാം പതിപ്പിന്റെ ഫൈനലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ വിധിയെഴുതിയത് ദൈവത്തിന്റെ കാലായിരുന്നു. കയ്യില്‍ പന്തൊതുക്കുന്ന ഗോളിയുടെ കാല്‍ പ്രയോഗത്തിലായിരുന്നു കൊല്‍ക്കത്ത തോല്‍വിയുടെ വക്കില്‍ നിന്നും കയറിവന്നത്.

കേരളത്തിന്റെ പ്രതിരോധതാരം ഹെംഗ്ബര്‍ട്ടിന്റെ ഷൂട്ട് തടുക്കാനായി വലത് വശത്തേക്ക് ചാടിയ കൊല്‍ക്കത്തയുടെ ഗോളി മജുംന്ദാറിന് പിഴച്ചു, ഹെംഗ്ബര്‍ട്ടിന്റെ ഷോട്ട് ഇടത്തേക്കായിരുന്നു. പെടുന്നനെ വായുവില്‍ തന്റെ കാലുയര്‍ത്തി പന്ത് തട്ടിയകറ്റി മജുംന്ദര്‍ അമ്പരപ്പിച്ചു. ആ ചാട്ടത്തില്‍ മജുംന്ദര്‍ തട്ടിയകറ്റിയത് ഒരു ജനതയുടെ സ്വപ്‌നങ്ങള്‍ കൂടിയായിരുന്നു.

മജുംന്ദറിന്റെ സേവ്

DONT MISS
Top