മഞ്ഞയില്‍ മുങ്ങിക്കുളിച്ച് കൊച്ചി; കലാശക്കളിയുടെ ആദ്യ ചിത്രങ്ങള്‍

കൊച്ചി: ഐഎസ്എല്‍ മൂന്നാം സീസണ്‍ കലാശപ്പോരാട്ടത്തിന് വിസില്‍ മുഴങ്ങാന്‍ ഏതാനും നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഗ്യാലറിയില്‍ മഞ്ഞക്കടല്‍ ഇരമ്പിത്തുടങ്ങി. തങ്ങളുടെ പ്രിയ ടീം ബ്ലാസ്റ്റേഴ്‌സിന് പിന്തുണയുമായി അരലക്ഷത്തിലധികം ആരാധകരാണ് കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിലെത്തിയിരിക്കുന്നത്. ബ്ലാസ്റ്റേഴ്‌സ് വിളികളുമായി കാണികള്‍ ഗ്യാലറിയെ കീഴടക്കിക്കഴിഞ്ഞു.

കൊല്‍ക്കത്ത തങ്ങളുടെ രണ്ടാം കിരീടം ലക്ഷ്യമിട്ടിറങ്ങുമ്പോള്‍ ആദ്യ ഫൈനലിലേറ്റ തോല്‍വിക്ക് കണക്ക് തീര്‍ക്കാനുറച്ചായിരിക്കും കൊമ്പന്‍മാര്‍ ബൂട്ട് കെട്ടുക. ആരാധകരാണ് തങ്ങളുടെ കരുത്തെന്ന് പ്രഖ്യാപിച്ച് ബ്ലാസ്റ്റേഴ്‌സും, കൊച്ചിയില്‍ ബ്ലാസ്റ്റേഴ്‌സിനെ നേരിടാന്‍ ഞങ്ങള്‍ക്ക് ഭയമില്ലാ എന്ന് കൊല്‍ക്കത്തയും പ്രഖ്യാപിക്കുമ്പോള്‍ കലാശപ്പോരാട്ടത്തിന് തീപാറുമെന്നുറപ്പ്.

ഗ്യാലറിയിലെ തിങ്ങി നിറഞ്ഞ ആരാധകരുടെ ചിത്രങ്ങള്‍ ഇതിനകം തന്നെ പുറത്ത് വന്നു തുടങ്ങി. കൂടുതല്‍ ചിത്രങ്ങള്‍

DONT MISS
Top