സപ്തതിയുടെ നിറവില്‍ ‘ജുറാസിക്ക് പാര്‍ക്ക്’ സംവിധായകന്‍; സ്റ്റീവന്‍ സ്പില്‍ബര്‍ഗിന് ആശംസകളര്‍പ്പിച്ച് ആരാധകര്‍

സ്റ്റീവന്‍ സ്പില്‍ബര്‍ഗ് (ഫയല്‍ ചിത്രം)

സ്റ്റീവന്‍ അലന്‍ സ്പില്‍ബര്‍ഗ്. ഈ പേരു കേള്‍ക്കുമ്പോള്‍ ഹോളിവുഡില്‍ ചരിത്രം രചിച്ച ഒരുപിടി ചിത്രങ്ങളുടെ പേരുകളാണ് നമുക്ക് ഓര്‍മ്മ വരിക. ഇന്‍ഡ്യാന ജോണ്‍സും, ജുറാസിക് പാര്‍ക്കും, ജാസും,  ഇ.ടിയും, എഐയും, അഡ്വഞ്ചേഴ്സ് ഓഫ് ടിന്‍ടിനുംമെല്ലാം  അതില്‍ ഉള്‍പ്പെടുന്നു. സ്പില്‍ബര്‍ഗിന്റെ പിറന്നാളാണ് ഇന്ന്.

നമ്മുടെ ഭാഷയില്‍ പറഞ്ഞാല്‍ ഇന്ന് സ്പില്‍ബര്‍ഗിന് സപ്തതിയാണ്. 70-ന്റെ നിറവിലും സിനിമയുടെ ആവേശം ഒട്ടും ചോരാത്ത മനസാണ് സിനിമാ പ്രേമികളുടെ ഇഷ്ട സംവിധായകരിലൊരാളായ സ്പില്‍ബര്‍ഗിന്. ദി ബിഎഫ്ജി (ദി ബിഗ് ഫ്രണ്ട്‌ലി ജിയന്റ്) എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് അദ്ദേഹം ഇപ്പോള്‍. കൊച്ചു പെണ്‍കുട്ടിയും ഭീമാകാരനായ സുഹൃത്തും തമ്മിലുള്ള സൗഹൃദത്തിന്റെ കഥയുടെ പുത്തന്‍ ദൃശ്യാവിഷ്‌കാരമാണ് സ്പില്‍ബര്‍ഗ് ഒരുക്കുന്നത്.

ഇത് കൂടാതെ ദി കിഡ്‌നാപ്പിംഗ് ഓഫ് എഡ്ഗാര്‍ഡോ മോര്‍ട്ടാറ, റെഡി പ്ലെയര്‍ വണ്‍, ഇന്‍ഡ്യാന ജോണ്‍സ് 5 എന്നീ ചിത്രങ്ങളും സ്പില്‍ബര്‍ഗ് അണിയറയില്‍ ഒരുക്കുന്നുണ്ട്. 2018-ല്‍ പുറത്തിറങ്ങാനിരിക്കുന്ന ജുറാസിക് വേള്‍ഡ് എന്ന ചിത്രത്തിന്റെ അടുത്ത ഭാഗത്തിന്റെ എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസറാണ് ഇദ്ദേഹം. കൂടാതെ ട്രാന്‍സ്‌ഫോമേഴ്‌സ്: ദി ലാസ്റ്റ് നൈറ്റ് എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവും എക്‌സിക്യുട്ടിവ് പ്രൊഡ്യൂസറും സ്പില്‍ബര്‍ഗാണ്.

1946 ഡിസംബര്‍ 18-നാണ് സ്പില്‍ബര്‍ഗ് ജനിച്ചത്. ഓഹിയോവിലെ സിന്‍സിനാറ്റിയിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. സ്പില്‍ബര്‍ഗിന്റെ ചിത്രങ്ങള്‍ ഹോളിവുഡില്‍ ഒരു പുതുയുഗപ്പിറവിയാണ് സമ്മാനിച്ചത്. നിരവധി ആരാധകരാണ് 70-ആം പിറന്നാള്‍ ദിനത്തില്‍ സ്പില്‍ബര്‍ഗിന് ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുന്നത്.

സ്പില്‍ബര്‍ഗിന് ഒരു പിറന്നാള്‍ സമ്മാനം – വീഡിയോ:

ചില ആശംസകള്‍:

DONT MISS