വിസ്മയിപ്പിക്കുന്ന ഓഫറുമായി ഫ്ളിപ് കാര്‍ട്ട്; വണ്‍ പ്ലസ് 3 ഫോണുകള്‍ക്ക് 9,000 രൂപ ഇളവ്

ദില്ലി: വമ്പന്‍ ഓഫറുമായി ഫഌപ് കാര്‍ട്ടിന്റെ ഡിസ്‌ക്കൗണ്ട് സെയില്‍ ആരംഭിക്കുന്നു. സ്‌നാപ് ഡീലിന്റേയും ആമസോണിന്റേയും ഓഫറുകളോട് കിടപിടിക്കത്തക്ക ഓഫറുകള്‍ തന്നെയാണ് ഇത്തവണയും ഫഌപ് കാര്‍ട്ട് ഒരുക്കിയത്. കമ്പനിയുടെ ബിഗ് ഷോപ്പിംഗ് ദിവസങ്ങളില്‍ വണ്‍ പ്ലസ് 3 സ്മാര്‍ട്ട് ഫോണുകള്‍ക്കാണ് വമ്പിച്ച ഇളവുകള്‍ പ്രഖ്യാപിച്ചത്. 18,999 രൂപയ്ക്കാണ് വണ്‍ പ്ലസ് 3 സ്മാര്‍ട്ട് ഫോണുകള്‍ ഫഌപ് കാര്‍ട്ട് വില്‍പനയ്ക്ക് എത്തിക്കുന്നത്.

ആമസോണില്‍ ഈ മോഡലുകള്‍ക്ക് 27,999 രൂപയ്ക്കാണ് ലഭിക്കുന്നത് എന്നിരിക്കെയാണ് 9000 രൂപ ഇളവ് നല്‍കി ഫഌപ് കാര്‍ട്ട് ഫോണുകള്‍ വില്‍പനയ്ക്ക് എത്തിക്കുന്നത്. ഇന്ന് രാത്രി 11.59 മുതലാണ് ഫോണുകള്‍ ലഭ്യമാകുക. നാളെ(18-12-2016) വൈകുന്നേരം 4 മണി വരെയോ അല്ലെങ്കില്‍ സ്‌റ്റോക്ക് തീരുന്നത് വരെയോ ഈ ഓഫറില്‍ ഫോണ്‍ ലഭ്യമാകും. ഡിസംബര്‍ 18-21 വരെയും ഇതേ സമയപരിധിയോടെ ഫോണുകള്‍ ഓണ്‍ലൈനില്‍ വില്‍പനയ്ക്ക് വെക്കുന്നുണ്ട്. വണ്‍ പ്ലസിന്റെ സ്മാര്‍ട്ട് ഫോണുകള്‍ വില്‍ക്കാന്‍ ആമസോണിന് പ്രത്യേക അനുമതി നിലനില്‍ക്കെയാണ് ഫഌപ് കാര്‍ട്ട് ഒരുമുഴം മുമ്പേ എറിഞ്ഞത്.

വണ്‍ പ്ലസ് ഫോണുകള്‍ ഔദ്യോഗികമായി വില്‍പനയ്ക്ക് എത്തിക്കുന്നത് ആമസോണ്‍ ആണെന്നും മറ്റുള്ളവര്‍ വില്‍പ്പനയ്ക്ക് എത്തിക്കുമ്പോള്‍ വീഴ്ച്ച സംഭവിച്ചാല്‍ തങ്ങള്‍ ഉത്തരവാദികള്‍ ആയിരിക്കില്ലെന്നും വണ്‍ പ്ലസ് അറിയിച്ചിട്ടുണ്ട്. എന്നാല്‍ തങ്ങള്‍ വില്‍പനയ്ക്ക് വെക്കുന്ന വണ്‍ പ്ലസ് ഫോണുകള്‍ 100 ശതമാനം പുതിയതും സത്യസന്ധവും ആയതായിരിക്കുമെന്നും ഫഌപ് കാര്‍ട്ട് അറിയിച്ചു.

DONT MISS
Top