ജയലളിത-ശശികല ബന്ധം ഇനി തിരശ്ശീലയില്‍: ശശികലയുടെ ജീവിതം സിനിമയാക്കാനൊരുങ്ങി രാംഗോപാല്‍ വര്‍മ്മ

മുംബൈ: അധോലോക നായകന്മാരുടേയും മറ്റും യഥാര്‍ത്ഥ ജീവിതത്തെ അഭ്രപാളിയിലെത്തിച്ച ബോളിവുഡ് സംവിധായകന്‍ രാംഗോപാല്‍ വര്‍മ്മ പുതിയ ചിത്രത്തിന്റെ തിരക്കിലേക്ക്. അന്തരിച്ച തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ സന്തത സഹചാരിയായിരുന്ന ശശികലയുടെ ജീവിതമാണ് ഇത്തവണ സിനിമയക്ക് ആധാരം.

ശശികല എന്ന് പേരിട്ടിരിക്കുന്ന ചിത്രം ജയലളിതയുമായി ശശികലയ്ക്കുണ്ടായിരുന്ന സൗഹൃദത്തെക്കുറിച്ച് പറയുന്നതായിരിക്കും. ജയലളിതയുമായി ഏറ്റവും അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന സ്ത്രീയായിരുന്നു ശശികല. ജയലളിതയുടെ മരണത്തിന് ശേഷം, ശശികല എഐഎഡിഎംകെയുടെ അടുത്ത ജനറല്‍ സെക്രട്ടറിയാകുമെന്ന് പാര്‍ട്ടി നേതൃത്വം അറിയിച്ചിരുന്നു.

ജയലളിതയുടെ ജീവിതത്തെ ശശികലയുടെ കണ്ണിലൂടെ നോക്കികാണുന്ന ചിത്രമായതിനാലാണ് ചിത്രത്തിന് ശശികലയെന്ന് പേര് നല്‍കിയതെന്ന് രാംഗോപാല്‍ വര്‍മ്മ പറഞ്ഞു. ജയലളിതയെ താന്‍ ബഹുമാനിക്കുന്നുണ്ട്. എന്നാല്‍ അതിനേക്കാള്‍ വളരെ കൂടുതലാണ് തനിക്ക് ശശികലയോടുള്ള ബഹുമാനമെന്നും സംവിധായകന്‍ വ്യക്തമാക്കി.

ആരേക്കാളുമധികം ജയലളിത ബഹുമാനിച്ചിരുന്നത് ശശികലയെയായിരുന്നു. അതില്‍ തന്നെയുണ്ട് എന്തുകൊണ്ട് എന്റെ ചിത്രത്തിന്റെ പേര് ശശികല എന്നായി എന്ന ചോദ്യത്തിന്റെ ഉത്തരം, രാംഗോപാല്‍ പറയുന്നു. ജയലളിതയുടെ ജീവിതം ശശികലയുടെ കണ്ണിലൂടെ കാണുന്നത് കൂടുതല്‍ സത്യസന്ധവും കാവ്യാത്മകവുമായിരിക്കും. അതിനാണ് താന്‍ ശ്രമിക്കുന്നതെന്നും രാംഗോപാല്‍ വര്‍മ്മ പറഞ്ഞു.

DONT MISS
Top