പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാവാന്‍ ചിന്നമ്മ അയോഗ്യ; അവര്‍ ജയലളിതയെ കൊല്ലാന്‍ ശ്രമിച്ചിരുന്നുവെന്ന് ശശികല പുഷ്പ

ചെന്നൈ: എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ശശികല നടരാജനെ നാമനിര്‍ദ്ദേശം ചെയ്യുന്നത് തെറ്റാണെന്ന് എംപി ശശികല പുഷ്പ. അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്‌ക്കെതിരെ ഗൂഡാലോചന നടത്തിയതിന്റെ പേരില്‍ ശശികലയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നതായി ശശികല പുഷ്പ പറഞ്ഞു.

ശശികല നടരാജനെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി പരിഗണിക്കരുത്. അത് തെറ്റാണ്. ജയലളിത ശശികലയുടെ പേര് എവിടെയും പരാമര്‍ശിച്ചിട്ടില്ല. മാത്രമല്ല ശശികലയ്ക്ക് എംഎല്‍എയുടെയോ കൗണ്‍സിലറുടെയോ സീറ്റ് നല്‍കിയിട്ടില്ല. പാര്‍ട്ടിയില്‍ അംഗമായി അഞ്ച് വര്‍ഷമായവര്‍ക്കേ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള യോഗ്യതയുള്ളൂ എന്നും ശശികല പുഷ്പ പറഞ്ഞു.

രാഷ്ട്രീയ ജീവിതം ശശികലയ്ക്ക് ശരിയാവില്ലെന്നും ശശികല പുഷ്പ തുറന്ന് പറഞ്ഞു. ജയലളിതയെ കൊല്ലാന്‍ ശ്രമിച്ചവരാണ് അവര്‍. ജയലളിത തന്നെ ശശികലയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നതായും ശശികല പുഷ്പ പറഞ്ഞു.

DONT MISS
Top