ക്രിക്കറ്റിനെക്കുറിച്ച് ഒരു ചുക്കുമറിയില്ല; പക്ഷെ സച്ചിന്‍ ഇന്ത്യയ്ക്ക് ആരാണെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞുവെന്ന് ഹോസു പ്രീറ്റോ


കൊച്ചി: ക്രിക്കിറ്റിനെക്കുറിച്ച് ഒന്നും അറിയില്ലെങ്കിലും സച്ചിന്‍ ഇന്ത്യയ്ക്ക് ആരാണെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞുവെന്ന് ബ്ലാസ്റ്റേഴ്‌സ് താരം ഹോസു പ്രീറ്റോ. സച്ചിനെന്ന പേര് ഇതിന് മുമ്പും കേട്ടിണ്ടുണ്ടെങ്കിലും എനിക്ക് ക്രിക്കറ്റിനെക്കുറിച്ച് ഒന്നും അറിയില്ല. പക്ഷെ അദ്ദേഹം മൈതാനത്തേക്ക് വരുമ്പോള്‍ ആരാധകര്‍ ആരവം മുഴക്കുന്നു, അതിലൂടെ അദ്ദേഹം ഇന്ത്യക്കാരാണെന്ന്  മനസ്സിലാക്കാന്‍ കഴിഞ്ഞു, ആ വികാരം എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞു. ഈ ടീമിന്റെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നുമാണ് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. സച്ചിനോടൊപ്പം നില്‍ക്കുന്ന ഫോട്ടോയും അദ്ദേഹം ഫെയ്‌സ് ബുക്കില്‍ പങ്ക് വെച്ചിട്ടുണ്ട്.

അതേസമയം കൊച്ചിയില്‍ നടക്കുന്ന കലാശപ്പോരാട്ടത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് നിരയില്‍ ഹോസു ഉണ്ടാവില്ല എന്ന നിരാശയിലാണ് ആരാധകര്‍. തുടര്‍ച്ചയായി രണ്ട് മത്സരങ്ങളില്‍ മഞ്ഞക്കാര്‍ഡ് കണ്ടതിനാലാണ് അദ്ദേഹത്തിന് ഫൈനല്‍ കളിക്കാന്‍ കഴിയാത്തത്. ഡെല്‍ഹി ഡൈനമോസിനെതിരേയുള്ള സെമിഫൈനല്‍ മത്സരത്തിന്റെ രണ്ടുപാദ മത്സരങ്ങളിലും ഹോസുവിന് മഞ്ഞക്കാര്‍ഡ് കിട്ടിയിരുന്നു.

ടീം ഫൈനലില്‍ എത്തിയിട്ടും ടീമിന് വേണ്ടി  കളിക്കാനാവത്തില്‍ നിരാശയുണ്ടെന്നും ആരാധകരോട് മാപ്പ് ചോദിക്കുന്നതായും ഹോസു പറഞ്ഞു. പ്രതിരോധനിരയിലെ കരുത്തായ ഈ സ്പാനിഷ് താരത്തിന്റെ അഭാവം ഫൈനലില്‍ ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയാണ്. പക്ഷെ തന്ത്രങ്ങളുടെ ആശാനായ കോപ്പലാശാന്റെ കയ്യില്‍ അതിനും മറുമരുന്ന് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍

Don't know much about cricket , but I have heard this name before .. And by those loud cheers I can understand, what…

Posted by Josu Currais on Thursday, December 15, 2016

DONT MISS
Top