അയച്ച മെസേജുകള്‍ എഡിറ്റ് ചെയ്യാം; വരുന്നു വാട്സ്ആപ്പിന്റെ കിടിലന്‍ ഫീച്ചര്‍

പ്രണയിനിക്ക് അയച്ച വാട്‌സ്ആപ്പ് സന്ദേശം അബദ്ധത്തില്‍ മറ്റാര്‍ക്കെങ്കിലുമാണ് കിട്ടുന്നതെങ്കിലോ? ചിന്തിക്കാന്‍ കൂടി വയ്യല്ലേ. വാട്‌സ്ആപ് ഉപഭോക്താക്കള്‍ നേരിടുന്ന പ്രധാന പ്രശ്‌നമായിരുന്നു അയച്ച സന്ദേശങ്ങള്‍ പിന്നീട് എഡിറ്റ് ചെയ്യാന്‍ സാധിക്കില്ല എന്നത്. എന്നാല്‍ ഇതാ അയച്ച മെസേജുകള്‍ എഡിറ്റ് ചെയ്യാനുള്ള ഫീച്ചറും വാട്‌സ്ആപ്പ് ഉള്‍പ്പെടുത്തുന്നുവെന്നാണ് ടെക് ലോകത്തില്‍ നിന്നുമുള്ള പുതിയ വാര്‍ത്തകള്‍.

ഡബ്ല്യുഎ ബീറ്റ് ഇന്‍ഫോ ടെക് എന്ന സൈറ്റാണ് ഇത് സംബന്ധിച്ചുള്ള വാര്‍ത്ത പുറത്ത് വിട്ടത്. ഐഒഎസ് 2.17.1.869 ബീറ്റ പതിപ്പില്‍ ഈ പുതിയ ഫീച്ചറിനെ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

വാട്‌സ്ആപ്പില്‍ അവസാനം അയച്ച സന്ദേശങ്ങളാണ് ഇത്തരത്തില്‍ എഡിറ്റ് ചെയ്യാന്‍ സാധിക്കുക. എന്നാല്‍ നേരത്തെ അയച്ചിട്ടുള്ള മെസേജുകള്‍ എഡിറ്റ് ചെയ്യാന്‍ സാധിക്കില്ല. മെസേജ് സ്വീകരിക്കുന്നയാളുടെ വാട്‌സ്ആപ് ഇന്റര്‍നെറ്റുമായി കണക്ട് ചെയ്താല്‍ മാത്രമേ സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ സാധിക്കുകയുള്ളൂ.

DONT MISS
Top