ആക്‌സിസ് ബാങ്കില്‍ വീണ്ടും കള്ളപ്പണം; നോയിഡ ശാഖയില്‍ നിന്നും 60 കോടി പിടികൂടി


നോയിഡ: നോയിഡയിലെ ആക്‌സിസ് ബാങ്ക് ശാഖയില്‍ നിന്ന് 60 കോടിയുടെ കള്ളപ്പണം പിടികൂടി. 20 വ്യാജ അക്കൗണ്ടുകളിലായി സുക്ഷിച്ച 60 കോടി രൂപയുടെ കള്ളപ്പണ നിക്ഷേപമാണ് റെയ്ഡില്‍ പിടികൂടിയത്. 600 കോടി രൂപയുടെ സ്വര്‍ണ്ണം വിറ്റ് പണമാക്കിയ സ്വര്‍ണ വ്യാപാരിയെക്കുറിച്ചുള്ള അന്വേഷണത്തിനിടേയാണ് ബാങ്കില്‍ നിന്നും കള്ളപ്പണം കണ്ടെത്തിയത്.

കള്ളപ്പണ നിക്ഷേപത്തിന് സഹായിച്ച 24 ആക്‌സിസ് ബാങ്ക് ജീവനക്കാര്‍ ആദായ നികുതി വകുപ്പിന്റെ നിരീക്ഷണത്തിലാണെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.  ഇത് സാങ്കേതികമായ പിഴവല്ല, സംഭവത്തില്‍ അതിയായ വിഷമം ഉണ്ടെന്നും കുറ്റക്കാരായ ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ബാങ്ക് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ രാജീവ് ആനന്ദ് പറഞ്ഞു. ആക്‌സിസ് ബാങ്കിന്റെ വിവിധ ശാഖകളില്‍ നിന്നായി 200 കോടിയോളം രൂപ ഇതിനോടകം പിടിച്ചെടുത്തിട്ടുണ്ട്.

നേരത്തെ ആക്‌സിസ് ബാങ്കിന്റെ ദില്ലി ചാന്ദ്‌നി ചൗക്ക് ബ്രാഞ്ചില്‍ നിന്നും വന്‍ ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നു. കൃത്യമായ വിവരങ്ങള്‍ ലഭ്യമാക്കാത്ത 44 അക്കൗണ്ടുകളില്‍  100 കോടി രൂപയും 15 വ്യാജ അക്കൗണ്ടുകളില്‍  70 കോടി രൂപയും ഉണ്ടെന്നായിരുന്നു കണ്ടെത്തല്‍. പല കമ്പനികളുടെ ഇരുപതോളം വ്യാജ അക്കൗണ്ടുകളും പരിശോധനയില്‍ കണ്ടെത്തിയിരുന്നു

DONT MISS
Top