നായ്ക്കളെ കൊല്ലരുതെന്ന് പറഞ്ഞ എംഎല്‍എയ്ക്ക് പട്ടി കടിയേറ്റു; എല്‍ദോസ് കുന്നപ്പള്ളിയെ തെരുവ് നായ്ക്കള്‍ ആക്രമിച്ചത് മേനക ഗാന്ധിയുടെ വസതിക്ക് സമീപം

ദില്ലി: നായ്ക്കളെ കൊല്ലുന്നതിനെതിരെ ശക്തമായി പ്രതികരിച്ച് വരുന്ന പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പള്ളിക്ക് നേരെ തെരുവ് നായ്ക്കളുടെ ആക്രമണം. ഇന്ന് പുലര്‍ച്ചെ ദില്ലിയിലെ കേരളാ ഹൗസിന് അടുത്ത് വെച്ചാണ് എല്‍ദോസ് കുന്നപ്പള്ളിയെ തെരുവ് നായ്ക്കള്‍ ആക്രമിച്ചത്.

ഇന്ന് പുലര്‍ച്ചെ നടക്കാനിറങ്ങിയ എല്‍ദോസിനെ കേരളാ ഹൗസിന് മുന്നില്‍ വെച്ചാണ് തെരുവ് നായ്ക്കള്‍ ആക്രമിച്ചത്. നടക്കാനിറങ്ങിയപ്പോള്‍ നായ്ക്കള്‍ സമീപത്ത് വരുന്നത് കണ്ടെങ്കിലും താന്‍ മൃഗസ്‌നേഹിയായതിനാല്‍ അവിടെ തന്നെ നില്‍ക്കുകയായിരുന്നൂവെന്ന് എല്‍ദോസ് കുന്നപ്പള്ളി പറഞ്ഞു. നായ്ക്കള്‍ തന്റെ കടിച്ച് കീറിയതായും എല്‍ദോസ് കുന്നപ്പള്ളി വ്യക്തമാക്കി. തെരുവ് നായ ആക്രമണത്തില്‍ എല്‍ദോസ് കുന്നപ്പള്ളിയുടെ ഇടത് കാലിനാണ് മുറിവേറ്റത്.

കേന്ദ്രമന്ത്രി മേനക ഗാന്ധിയുടെ വസതിയുടെ സമീപത്ത് വെച്ച് തന്നെയാണ് എല്‍ദോസ് കുന്നപ്പള്ളിയെ തെരുവ് നായ്ക്കള്‍ ആക്രമിച്ചത് എന്നതും ശ്രദ്ധേയമാണ്.

DONT MISS
Top