കാത്തിരിപ്പിന് വിരാമം; ക്രിസ്റ്റഫര്‍ നോളന്റെ ‘ഡന്‍കിര്‍ക്’ ട്രെയിലര്‍ പുറത്തിറങ്ങി

ഡന്‍കിര്‍കിന്റെ പോസ്റ്റര്‍ – സംവിധായകന്‍ ക്രിസ്റ്റഫര്‍ നോളന്‍

സൂപ്പര്‍ ഹിറ്റ് ചിത്രം ‘ഇന്റര്‍സ്റ്റെല്ലാറി’നു ശേഷം ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്യുന്ന പുതിയ  ചിത്രമായ ‘ഡന്‍കിര്‍കി’ന്റെ ട്രെയിലര്‍ പുറത്തിറങ്ങി. യുദ്ധ ചിത്രം എന്ന വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ‘ഡന്‍കിര്‍ക്’. നേരത്തേ ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയിരുന്നു.

രണ്ടാം ലോക മഹായുദ്ധകാലത്തെ പ്രസിദ്ധമായ ‘ഡന്‍കിര്‍ക് കുടിയൊഴിപ്പിക്കല്‍’ പ്രമേയമാക്കിയാണ് നോളന്‍ ഈ ചിത്രം ഒരുക്കുന്നത്. ഈ വര്‍ഷം മെയ് 23-നാണ് ഐമാക്‌സില്‍ ചിത്രീകരിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. ഫ്രാന്‍സിലെ ഡന്‍കിര്‍കിലാണ് ചിത്രത്തിന്റെ പ്രധാന ഭാഗങ്ങളെല്ലാം ചിത്രീകരിക്കുന്നത്.

അന്യൂറിന്‍ ബെര്‍ണാഡ്, കെന്നെത്ത്ബ്രനാ, ജെയിംസ് ഡിആര്‍കി, ടോം ഹാര്‍ഡി എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. ക്രിസ്റ്റഫര്‍ നോളനും എമ്മ തോമസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന് സംഗീതം നല്‍കുന്നത് ഹാന്‍സ് സിമ്മറാണ്.

വാര്‍ണര്‍ ബ്രദേഴ്‌സാണ് ചിത്രം വിതരണം ചെയ്യുന്നത്. 2017 ജൂലൈ 21-ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് വാര്‍ണര്‍ ബ്രദേഴ്‌സ് അറിയിച്ചിരിക്കുന്നത്.

‘ഡന്‍കിര്‍ക്’ ട്രെയിലര്‍:

ടീസര്‍:

DONT MISS