മോഹന്‍ലാല്‍ വീണ്ടും പൊലീസ് വേഷത്തില്‍; ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു

കൊച്ചി: ഒരിടവേളക്ക് ശേഷം മോഹന്‍ലാല്‍ വീണ്ടും പൊലീസ് വേഷത്തിലെത്തുന്നു. ബി ഉണ്ണികൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.  ബി ഉണ്ണികൃഷ്ണനും മോഹന്‍ലാലും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണിത്. പുതിയ ചിത്രത്തില്‍ മോഹന്‍ലാല്‍ എക്സ്-പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് എത്തുന്നതെന്നതെന്നാണ് സൂചന.

2013ല്‍ പുറത്തിറങ്ങിയ റെഡ് വൈന്‍ എന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ ഒടുവിലായി പൊലീസ് വേഷത്തില്‍ എത്തിയത്. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ രണ്ട് വര്‍ഷത്തില്‍ കൂടുലല്‍ സമയമെടുത്താണ് പൂര്‍ത്തികരിച്ചതെന്ന് അടുത്തിടെ സംവിധായകന്‍ ഉണ്ണികൃഷണന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരുന്നു.  ചിത്രം മെയ് മാസം റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.

ആശിര്‍വാദും എച്ച് ജി എന്റര്‍ടെയ്‌ന്മെന്റും ചേര്‍ന്ന് നിര്‍മ്മിക്കുന്ന പുതുചിത്രത്തില്‍ സ്വിച്ചോണ്‍ നടന്‍ ജയറാം നിര്‍വഹിച്ചു. മടമ്പി, ഗ്രാന്‍മാസ്റ്റര്‍, മിസ്റ്റര്‍ ഫ്രോഡ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും ഉണ്ണികൃഷ്ണനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. ജിക്കുജേക്കബ് സംവിധാനം ചെയ്ത മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രമാണ് മോഹന്‍ലാലിന്‍റെ അടുത്തതായി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം

DONT MISS
Top