രാജ്യത്തെ സമ്പദ് വ്യവസ്ഥയില്‍ നിന്നും കള്ളപ്പണം തുടച്ച് നീക്കുകയാണ് പ്രഥമ ലക്ഷ്യമെന്ന് പ്രധാനമന്ത്രി

ദില്ലി: രാജ്യത്തെ സാമ്പത്തിക വ്യവസ്ഥയില്‍ നിന്നും കള്ളപ്പണത്തെ തുടച്ച് നീക്കുകയാണ് തന്റെ പ്രഥമ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നോട്ട് നിരോധന നടപടിയിലൂടെ ഇത് സാക്ഷാത്കരിക്കുമെന്ന് നരേന്ദ്രമോദി വ്യക്തമാക്കി.

ജനങ്ങള്‍ക്ക് വര്‍ധിച്ച തൊഴിലവസരങ്ങളും, സ്വയം സംരഭകരാന്‍ അവസരങ്ങളും പുതിയ സമ്പദ് വ്യവസ്ഥ സൃഷ്ടിക്കുമെന്ന് നരേന്ദ്രമോദി അഭിപ്രായപ്പെട്ടു. രാജ്യത്തെ സാമ്പത്തിക വ്യവസ്ഥ പരിവര്‍ത്തനം നേരിട്ട് കൊണ്ടിരിക്കുകയാണെന്നും സമീപ ഭാവിയില്‍ തന്നെ രാജ്യം പൂര്‍ണമായി ഡിജിറ്റല്‍വത്ക്കരിക്കപ്പെടുമെന്നും സൂചിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി, നോട്ട് രഹിത സാമ്പത്തിക വ്യവസ്ഥയിലേക്ക് രാജ്യം ഉടന്‍ മാറുമെന്ന് വ്യക്തമാക്കി. ഇക്കണോമിക് ടൈംസ് ഏഷ്യന്‍ ബിസിനസ് ലീഡേര്‍സ് കോണ്‍ക്ലെവ് 2016 ല്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി.

നിലവില്‍ രാജ്യത്തെ സമ്പദ് വ്യവസ്ഥയില്‍ നിന്നും കള്ളപ്പണത്തെ തുടച്ച് നീക്കുകയാണ് തന്റെ പ്രഥമ ലക്ഷ്യമെന്ന് പ്രധാനമന്ത്രി അറിയിച്ചു. മെയ്ക്ക് ഇന്‍ ഇന്ത്യയുടെ രണ്ടാം വാര്‍ഷികത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യം സാങ്കേതിക തലത്തില്‍ ഏറെ മുന്നേറിയെന്ന് മോദി പറഞ്ഞു.

സ്റ്റാര്‍ട്ട് അപ്പുകളായിരിക്കും രാജ്യം കാണാനിരിക്കുന്ന അടുത്ത വലിയ വിപ്ലവമെന്ന് സൂചിപ്പിച്ച പ്രധാനമന്ത്രി, സ്റ്റാര്‍ട്ട് അപ്പുകള്‍ രാജ്യത്തിന്റെ സമ്പദ് ഘടനയില്‍ നിര്‍ണായക ശക്തിയാകുമെന്ന് അറിയിച്ചു.

DONT MISS
Top