‘ഈ സ്‌നേഹം മനസ്സിലാക്കാന്‍ എനിക്ക് സാധിക്കുന്നില്ല”; ആരാധകരുടെ സ്‌നേഹത്തില്‍ അമ്പരന്ന് ഹോസൂട്ടന്‍

ഹോസു

കൊച്ചി: കേരള ബ്ലാസ്‌റ്റേഴ്‌സ് താരങ്ങളോടും ടീമിനോടുമുള്ള ആരാധകരുടെ സ്‌നേഹത്തിന് മുന്നില്‍ വാക്കുകളില്ലാതെ അമ്പരന്ന് നില്‍ക്കുകയാണ് ഹോസൂട്ടന്‍. ദേശത്തിന്റേയും വംശത്തിന്റേയും വര്‍ണ്ണത്തിന്റേയും വ്യത്യാസമില്ലാതെ ഒരുമിച്ച് ഒറ്റക്കെട്ടായി ജനസാഗരം തന്നെ തങ്ങള്‍ക്ക് വേണ്ടി ഗ്യാലറിയില്‍ ആര്‍പ്പുവിളിക്കുന്നത് കണ്ട് അത്ഭുതപ്പെടുകയാണ് ഹോസു.

ടിക്കി ടാക്കയുടെ ഈറ്റില്ലമായ സ്‌പെയിനില്‍ നിന്നും വന്നവനാണെങ്കിലും ഇങ്ങനൊരു കാഴ്ച്ച ഹോസുവിന് പുതുമയാണ്. കേരളത്തിലെ ആരാധകര്‍ ഫുട്‌ബോളിനെ സ്‌നേഹിക്കുന്നത് പോലെ ലോകത്ത് മറ്റൊരു ജനതയും സ്‌നേഹിക്കുന്നില്ലെന്നാണ് ഹോസു പറയുന്നത്. ആരാധകരുടെ, മനം നിറയ്ക്കുന്ന സ്‌നേഹത്തെക്കുറിച്ച് ഹോസു തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് വാചാലനായത്. ആരാധകര്‍ക്ക് ഒരുപാട് നന്ദി പറയുകയാണ് ഹോസു പോസ്റ്റിലൂടെ.

“കളി തുടങ്ങുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് തന്നെ ഗ്യാലറി നിറയുന്നത് എങ്ങനെയെന്ന് എനിക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നില്ല. ആര്‍പ്പുവിളിയും ആരവവുമായി ആരാധകര്‍ ഗ്യാലറിയില്‍ മഞ്ഞക്കടല്‍ തീര്‍ക്കുന്നു. എന്റെ പേരും ജഴ്‌സി നമ്പറും ശരീരത്തില്‍ എഴുതി, ചായം പൂശിയെത്തുന്ന ആരാധകരെ എനിക്ക് മനസ്സിലാകുന്നില്ല. ഇതൊന്നും ഞാന്‍ ഒരിക്കലും മറക്കില്ല. എല്ലാവര്‍ക്കും നന്ദി”. ഹോസു തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ച വരികളാണ് ഇവ.

കലൂര്‍ ജവഹര്‍ലാല്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ കളിനടക്കുന്ന ദിവസങ്ങളില്‍ തങ്ങളുടെ കൊമ്പന്മാര്‍ക്ക് ആവേശം പകരാനായി അരലക്ഷത്തില്‍ പരം ആരാധകരാണ് എത്താറ്. യൂറോപ്യന്‍ ടൂര്‍ണമെന്റുകളിലേതിന് സമാനമാണ് പലപ്പോഴും കൊച്ചിയിലെ സ്‌റ്റേഡിയത്തിലേക്കുള്ള ആരാധകരുടെ ഒഴുക്ക്. ഈ ആവേശവും ആരവവുമാണ് ഐഎസ്എല്ലിന്റെ ഫൈനല്‍ കൊച്ചിയിലേക്ക് എത്തിച്ചത്.

I can't realize jump into the stadium one hour and half before the kick off and see the stadium already full… and also…

Posted by Josu Currais on Monday, December 12, 2016

DONT MISS
Top