സ്‌പൈഡര്‍മാന്‍ പരമ്പരയിലെ പുതിയ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി; ചിത്രം 7/7/17-ന്

സ്‌പൈഡര്‍മാന്‍: ഹോം കമിംഗ്

ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ പ്രിയ സൂപ്പര്‍ഹീറോയായ സ്‌പൈഡര്‍മാന്‍ വീണ്ടും വെള്ളിത്തിരയിലെത്തുന്നു. ‘സ്‌പൈഡര്‍മാന്‍: ഹോം കമിംഗ്’ എന്ന ചിത്രത്തിലാണ് ‘ചിലന്തി മനുഷ്യന്‍’ വീണ്ടുമെത്തുന്നത്. ഐമാക്‌സ്-3ഡി ചിത്രമായ ‘സ്‌പൈഡര്‍മാന്‍: ഹോം കമിംഗ്’ അടുത്ത വര്‍ഷം ജൂലൈ 7-നാണ് തിയേറ്ററുകളിലെത്തുക (7/7/17). ഈ ചിത്രത്തിന്റെ തുടര്‍ച്ചയായുള്ള മറ്റൊരു ചിത്രം 2019 ജൂലൈ 5-ന് റിലീസ് ചെയ്യാനും പദ്ധതിയുണ്ട്.

ജോണ്‍ വാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടോം ഹൊളാന്‍ഡ്, മൈക്കല്‍ കീറ്റണ്‍, സെന്‍ഡയ, ഡൊണാള്‍ഡ് ഗ്ലോവര്‍ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. മൈക്കല്‍ ഗിയാക്കിനോ ആണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. കൊളംബിയ പിക്‌ചേഴ്‌സും മാര്‍വല്‍ സ്റ്റുഡിയോസും സംയുക്തമായി നിര്‍മ്മിക്കുന്ന ചിത്രം സോണി പിക്‌ചേഴ്‌സാണ് വിതരണം ചെയ്യുന്നത്.

ട്രെയിലര്‍ കാണാം:

DONT MISS