വയനാട്ടിലും മാവോയിസ്റ്റുകൾ പരിശീലനം നടത്തുന്ന ദൃശ്യങ്ങൾ പുറത്ത്; മലബാറിൽ സുരക്ഷ ശക്തമാക്കി

വയനാട്: നിലമ്പൂരിന് പുറമേ വയനാട്ടിലും മാവോയിസ്റ്റുകള്‍ പരിശീലനം നടത്തിയെന്ന് തെളിയിക്കുന്ന ദൃശ്യങ്ങള്‍ പുറത്തായി. പൊലീസ് ഏറ്റുമുട്ടല്‍ നടന്ന വരയന്മലയില്‍ നിന്ന് പിടിച്ചെടുത്ത പെന്‍ ഡ്രൈവില്‍ നിന്നാണ് ദൃശ്യങ്ങള്‍ ലഭിച്ചത്. ഇത് വയനാട്ടില്‍ നിന്നുള്ള ദൃശ്യങ്ങള്‍ തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.

കാടിനുളളില്‍ പത്തോളം മാവോയിസ്റ്റുകള്‍ ചേര്‍ന്ന് ടെന്റ് നിര്‍മ്മിക്കുന്നതായാണ് ദൃശ്യങ്ങളിലുളളത്. ഇവര്‍ പരിശീലനം നടത്തുന്നതും ദൃശ്യങ്ങളില്‍ കാണാം. തമിഴിലും തമിഴ് കലര്‍ന്ന മലയാളത്തിലും മാവോയിസ്റ്റുകള്‍ സംസാരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ദൃശ്യങ്ങള്‍ വയനാട്ടില്‍ നിന്നുളളതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.

സെപ്തംബര് പത്തിന് കര്‍ണ്ണാടക പൊലീസിന്റെ പിടിയിലായ മാവോയിസ്റ്റ് ചിന്ന രമേശിന്റെ ലാപ്‌ടോപ്പില്‍ നിന്നും ഇതേ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ഇയാള്‍ പിടിയിലാകുന്നതിന് മുന്‍പ് ഒരുമാസം കേരളത്തിലുണ്ടായിരുന്നു.അപ്പോള്‍ പകര്‍ത്തിയതാകും ദൃശ്യങ്ങളെന്നാണ് പൊലീസ് നിഗമനം. നിലമ്പൂര്‍ വരയന്മലയില്‍ വെച്ച് പൊലീസ് പിടിച്ചെടുത്ത പെന്‍ ഡ്രൈവുകളില്‍ നിന്നാണ് നിന്നാണ് ഈ ദൃശ്യങ്ങള്‍ ലഭിച്ചത്.ക ഴിഞ്ഞ ദിവസം മാവോയിസ്റ്റ് നേതാവ് കുപ്പു ദേവരാജ് സംസാരിക്കുന്നതിന്റെ ഉള്‍പ്പടെയുളള ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു.

DONT MISS
Top