തകര്‍ന്ന കുടുംബം; ഫാസ്റ്റ് ആന്റ് ഫ്യൂരിയസ് 8 ട്രെയിലറെത്തി

കാത്തിരിപ്പിനൊടുവില്‍ ഫാസ്റ്റ് ആന്റ് ഫ്യൂരിയസ് പരമ്പരയിലെ എട്ടാം പതിപ്പിന്റെ ട്രെയിലറെത്തി. ഫേറ്റ് ഓഫ് ദ ഫ്യൂരിയസ് എന്ന ചിത്രത്തിന്റെ ആദ്യ ട്രെയിലറാണ് പുറത്തിറങ്ങിയിരിക്കുന്നത്. വേഗതയുടെ ഹരവും കുടുംബ സ്‌നേഹത്തിന്റെ ഊഷ്മളതയും നിറഞ്ഞതായിരുന്നു പരമ്പരയിലെ മുന്‍ ചിത്രങ്ങളെങ്കില്‍ എട്ടാമത്തെ ചിത്രത്തില്‍ കുടുംബത്തില്‍ വിള്ളലുണ്ടാകുന്നതും കുടുംബ ബന്ധം തകരുന്നതുമാണ് കഥ.

വിന്‍ ഡീസല്‍ അവതരിപ്പിക്കുന്ന പ്രധാന കഥാപാത്രമായ ഡോമും റോക്ക് ഡ്വയന്‍ ജോണ്‍സണ്‍ അവതരിപ്പിക്കുന്ന കഥാപാത്രം ഹോബ്‌സും തമ്മില്‍ പിരിയുന്നതും ഡോം തന്റെ കുടുംബത്തിനെതിരെ തിരിയുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. അതുകൊണ്ടു തന്നെ ഇത്തവണ ആവേശവും ത്രില്ലും ഒരുപോലെ ഉയരുമെന്ന് ഉറപ്പാണ്.

പരമ്പരയിലെ മുന്‍ ചിത്രങ്ങളിലേതുപോലെ  കിടിലന്‍ ആക്ഷനും ഉദ്വേഗഭരിതമായ റേസിംഗ് രംഗങ്ങളുമെല്ലാം പുതിയ ചിത്രത്തിലുമുണ്ടെന്നും ട്രെയിലര്‍ ഉറപ്പ് നല്‍കുന്നു. വില്ലന്‍ വേഷത്തിലൂടെ ചാര്‍ലീസ് തെറോണ്‍ ആദ്യമായി ഫാസ്റ്റ് ആന്റ് ഫ്യൂരിയസ് പരമ്പരയില്‍ അഭിനയിക്കുന്നു എന്ന പ്രത്യകതയും എട്ടാം പതിപ്പിനുണ്ട്. എഫ് ഗ്രെ ഗ്രെ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജെയിസണ്‍ സ്റ്റാതവും മിഷേല്‍ റോഡ്രിഗ്വസും ടൈറസ് ഗിബ്ബ്‌സണും ഉള്‍പ്പടെയുള്ള താരങ്ങളെല്ലാം വീണ്ടും എത്തുന്നുണ്ട്. പോള്‍ വാക്കറുടെ മരണത്തിന് ശേഷമുള്ള ചിത്രം എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

DONT MISS
Top