ഇനി മണിക്കൂറുകള്‍ മാത്രം!; ഫ്രീചാര്‍ജ്ജിലൂടെ 100 ശതമാനം ക്യാഷ്ബാക്ക് ഓഫര്‍ നിങ്ങള്‍ക്ക് നേടാം

ഫ്രീചാര്‍ജ്ജിലൂടെ 100 ശതമാനം കാഷ്ബാക്ക് ഓഫര്‍ നേടാന്‍ ഉപഭോക്താക്കള്‍ക്ക് അവസരം. ഫ്രീചാര്‍ജ്ജ് ശൃഖലയ്ക്കുള്ളിലെ വ്യാപാരികളില്‍ നിന്നുമുള്ള ഇടപാടുകള്‍ക്കാണ് ഫ്രീചാര്‍ജ്ജ് 100 ശതമാനം ഓഫര്‍ നല്‍കിയിരിക്കുന്നത്. ഡിസംബര്‍ 11, 12 തിയ്യതികളില്‍ മാത്രമാണ് ഓഫര്‍ ലഭ്യമാവുക. നോട്ട് രഹിത സാമ്പത്തിക വ്യവസ്ഥയിലേക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് ക്യാഷ്ബാക്ക് ഓഫറുമായി രംഗത്തെത്തിയിട്ടുള്ളത്.

ഓഫറിന് കീഴില്‍ പ്രതിദിനം രണ്ട് ഇടപാടുകള്‍ക്കാണ് ഫ്രീചാര്‍ജ്ജിലൂടെ ഉപഭോക്താവിന് ക്യാഷ്ബാക്ക് ലഭിക്കുക. ഉപഭോക്താക്കള്‍ക്ക് 100 ശതമാനം ക്യാഷ്ബാക്ക് ഓഫര്‍ നല്‍കുന്ന ആദ്യ ഇ വാലറ്റ് കൂടിയാണ് ഫ്രീചാര്‍ജ്ജ്. നേരത്തെ, പെയ്ടിഎം മുതലായ ആപ്പുകള്‍ ഉപഭോക്താവിന് തെരഞ്ഞെടുത്ത വ്യാപാരികളില്‍ നിന്നും 100 ശതമാനം ക്യാഷ്ബാക്ക് ഓഫര്‍ നല്‍കിയിരുന്നു.

ഫ്രീചാര്‍ജ്ജില്‍ നിലവിലുള്ള ഓഫറുകള്‍ക്ക് പുറമെയാണ് ക്യാഷ്ബാക്ക് ഓഫറും ഉപഭോക്താവിന് ലഭിക്കുക. 20 രൂപാ നിരക്കിലുള്ള മൊബൈല്‍ റീചാര്‍ജ്ജുകള്‍ക്കും ഫ്രീചാര്‍ജിലൂടെ നൂറ് ശതമാനം ക്യാഷ്ബാക്ക് ഓഫര്‍ ലഭിക്കുന്നുണ്ടെന്നത് ശ്രദ്ധേയമാണ്.

ഫൂഡ്പാണ്ഡ, ഡോമിനോസ്, സ്വിഗ്ഗി, സോമാറ്റോ, ഹല്‍ദീറാംസ്, മക്‌ഡൊണാള്‍ഡ്‌സ്, കഫെ കോഫി ഡെ, ബുക്ക് മൈ ഷോ, ടിക്കറ്റ്‌ന്യൂ.കോം, ഹംഗാമ മ്യൂസിക്ക്, സ്‌നാപ്ഡീല്‍, ഷോപ്പേര്‍സ് സ്റ്റോപ്, ഓയോ റൂംസ് മുതലായ പ്രമുഖ വ്യാപാരികളില്‍ നിന്നും ഫ്രീചാര്‍ജ്ജിന്റെ ക്യാഷ്ബാക്ക് ഓഫര്‍ നേടാവുന്നതാണ്.

ഫ്രീചാര്‍ജ്ജീലൂടെ പെയ്‌മെന്റ് പൂര്‍ത്തീകരിച്ചാല്‍ മാത്രമാണ് ക്യാഷ്ബാക്ക് ഓഫര്‍ ലഭിക്കുക. അതേസമയം, ക്യൂആര്‍ കോഡ് മുഖേന നടത്തുന്ന പണമിടപാടുകള്‍ക്ക് ക്യാഷ്ബാക്ക് ഓഫര്‍ ലഭിക്കില്ല. ക്യാഷ്ബാക്ക് ഓഫറിന്റെ 24 മണിക്കൂറിന് ശേഷമാകും ഉപഭോക്താവിന് ലഭിക്കുക. ആറ് മാസം കാലാവധിയുള്ള ഇ വൗച്ചര്‍ രൂപത്തിലാകും ഉപഭോക്താവിന് ക്യാഷ്ബാക്ക് ലഭിക്കുക. അതേസമയം, ഐആര്‍സിടിസി ബുക്കിങ്ങിന് മേല്‍ ക്യാഷ്ബാക്ക് ഓഫര്‍ ബാധകമാകില്ലെന്ന് ഫ്രീചാര്‍ജ്ജ് വ്യക്തമാക്കി.

DONT MISS
Top