മഞ്ഞപ്പട ഒന്നടങ്കം പറയുന്നു, ‘നന്ദി, ഹെംഗ്ബര്‍ട്ട്’; കാണാം ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധത്തിന്റെ കരുത്ത്

ഹെംഗ്ബര്‍ട്ട്

കൊച്ചി: കേരളത്തിന്റെ ഗോളി സന്ദീപ് നന്ദിയെ കബളിപ്പിച്ച മാര്‍സലോയുടെ ഷോട്ട് തടുത്തതിന് ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ ഒന്നടങ്കം നന്ദി പറയുന്നത് ഒരാളോടാണ്. ദില്ലിയുടെ സമനില ഗോളാകാന്‍ പോയ ആ ഷോട്ട് തടുത്ത ബ്ലാസ്‌റ്റേഴ്‌സ് താരം ഹെംഗ്ബര്‍ട്ടിനോടാണ് അത്.

ഇദ്ദേഹത്തിന്റെ മികച്ച ഒരു ‘സേവാണ്’ കേരളത്തെ സമനിലക്കുരുക്കില്‍ നിന്ന് രക്ഷിച്ചത്. ഹീറോ എന്നാണ് നവമാധ്യമങ്ങളില്‍ ഇദ്ദേഹത്തിന് നല്‍കപ്പെട്ട വിശേഷണം.

എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് തോറ്റിടത്തു നിന്നും ഫീനിക്‌സ് പക്ഷിയെന്നോണമാണ് ബ്ലാസ്‌റ്റേഴ്‌സ് ഐഎസ്എല്ലിന്റെ ഈ സീസണില്‍ ഉയര്‍ന്നു വന്നത്.

ഗോള്‍ എന്ന് തോന്നിപ്പിച്ച ഒന്നിലേറെ മുഹൂത്തങ്ങളാണ് കൊച്ചിയില്‍ നടക്കുന്ന ഐഎസ്എല്ലിന്റെ സെമിയുടെ ആദ്യ പകുതിയില്‍ ഉണ്ടായത്. ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിലേറ്റിയ രണ്ട് ഗോള്‍ ഷോട്ടുകള്‍ ബ്ലാസ്റ്റേഴ്സ് സമ്മാനിച്ചപ്പോള്‍ പകരമെന്നോണം രണ്ട് മഞ്ഞക്കാഡുകളും വഴങ്ങി കേരളത്തിന്റെ കൊമ്പന്‍മാര്‍.
65-ആം മിനുറ്റില്‍ ബെല്‍ഫോര്‍ട്ടാണ് കേരളത്തിനായി വിജയ ഗോള്‍ നേടിയത്. ഇനി ബുധനാഴ്ച ദില്ലിയുടെ മൈതാനത്ത് നടക്കുന്ന സെമിയുടെ രണ്ടാം പാദ മത്സരത്തിലും ഗോള്‍ നിലയില്‍ ലീഡ് നേടിയാലാണ് ബ്ലാസ്‌റ്റേഴ്‌സിന് ഫൈനലിലേക്കുള്ള ടിക്കറ്റ് ലഭിക്കുക.

വീഡിയോ:

DONT MISS