കൊമ്പന്മാരുടെ വമ്പിന് ദൈവം സാക്ഷി; കൊച്ചിയ്ക്ക് ആവേശം പകര്‍ന്ന് സച്ചിന്‍

സച്ചിന്‍ കൊച്ചിയിലെ ഗ്യാലറിയില്‍

കൊച്ചി: 65-ആം മിനുറ്റില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകരായ മഞ്ഞപ്പടയുടെ ഹൃദയം നിറച്ച് ബെല്‍ഫോര്‍ട്ട് നല്‍കിയ ഗോളിന് സാക്ഷിയായി കൊച്ചിയിലെ ഗ്യാലറിയില്‍ ‘ദൈവവും’ ഉണ്ടായിരുന്നു.  അതെ, ക്രിക്കറ്റിലെ ദൈവം സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറും മഞ്ഞപ്പടയ്ക്കൊപ്പം ആവേശത്തിലായിരുന്നു.

റിലയന്‍സ് ഗ്രൂപ്പിന്റെ ചെയര്‍മാനായ മുകേഷ് അംബാനിയുടെ ഭാര്യയും ഐഎസ്എല്ലിന്റെ സൂത്രധാരയുമായ നീത അംബാനിയോടൊപ്പമാണ് സച്ചിന്‍ ഗ്യാലറിയില്‍ സച്ചിന്‍ കളി കാണാനെത്തിയത്. സച്ചിനേയും ഫുട്ബോളിനേയും ഒരേ പോലെ സ്നേഹിക്കുന്ന ആരാധകര്‍ ഫ്ലക്സുകളായും ബാനറുകളായും അവരുടെ സ്നേഹം കൊച്ചിയില്‍ പ്രകടമായിരുന്നു.

കൂട്ടത്തില്‍ കൌതുകമുയര്‍ത്തിയ ഒരു ബാനറില്‍ എഴുതിയത് ഇങ്ങനെയായിരുന്നു. ‘ക്ഷമിക്കണം, സച്ചിന്‍. ഞങ്ങളുടെ പ്രാദേശിക ഹീറോയെ അവഗണിക്കാന്‍ ഞങ്ങള്‍ക്കാകില്ല.’ സച്ചിന്റേയും സികെ വിനീതിന്റേയും ചിത്രവും ഈ ബാനറില്‍ ഉണ്ടായിരുന്നു.

എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് തോറ്റിടത്തു നിന്നും ഫീനിക്‌സ് പക്ഷിയെന്നോണമാണ് ബ്ലാസ്‌റ്റേഴ്‌സ് ഐഎസ്എല്ലിന്റെ ഈ സീസണില്‍ ഉയര്‍ന്നു വന്നത്.

വീഡിയോ:

DONT MISS