‘ഇതുകൊണ്ടാണ് മലയാളികള്‍ ഇന്ത്യയിലെ മികച്ച ആരാധകരാവുന്നത്’; മഞ്ഞയില്‍ കുളിച്ച ഗ്യാലറിയെ സാക്ഷിയാക്കി ഫെയ്‌സ്ബുക്ക് ലൈവുമായി മൈക്കല്‍ ചോപ്ര

മൈക്കല്‍ ചോപ്ര ലൈവിനിടെ

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സും ദില്ലി ഡൈനാമോസും തമ്മിലുള്ള ആദ്യപാദ സെമി മത്സരം ആരംഭിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ ഐഎസ്എല്ലിന്റെ ഔദ്യോഗിക പേജിലൂടെ ബ്ലാസ്റ്റേഴ്‌സ് താരം മൈക്കല്‍ ചോപ്രയുടെ ലൈവ്. ആരാധകരുടെ ആരവങ്ങളുടെ അലയടിക്കുന്ന മഞ്ഞക്കടലിന് നടുവില്‍ വച്ച് ചോപ്രയ്ക്ക് പറയാനുണ്ടായിരുന്നതും മറ്റൊന്നിനെ പറ്റിയുമായിരുന്നില്ല. കേരളത്തിന്റെ ആരാധകരെ പറ്റി തന്നെ.

‘ഇതുകൊണ്ടാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകരെ ഇന്ത്യയിലെ മികച്ച ആരാധകര്‍ എന്ന് ഞങ്ങള്‍ വിളിക്കുന്നത്.’ മഞ്ഞയില്‍ കുളിച്ച ഗ്യാലറിയുടെ പശ്ചാത്തലത്തില്‍ ചോപ്ര പറയുന്നത് ഇങ്ങനെയാണ്. സ്റ്റേഡിയത്തില്‍ മാത്രം 65,000-ത്തിലേറെ പേരാണ് കളി കാണാനെത്തിയത്. ടെലിവിഷനില്‍ കൂടി കളി കാണുന്ന കേരളത്തില്‍ നിന്നുള്ള ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകരും കൂടിയാകുമ്പോള്‍ ജയമല്ലാതെ മറ്റൊന്നും ബ്ലാസ്‌റ്റേഴ്‌സിനു മുന്‍പിലില്ല.

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറും ഇന്നത്തെ കളി കാണാന്‍ എത്തിയിട്ടുണ്ട് കൊച്ചിയില്‍. സ്റ്റീവ് കോപ്പലിനു കീഴില്‍ മികച്ച പരിശീലനത്തിനു ശേഷമാണ് സെമിയില്‍ ദില്ലിയെ നേരിടാന്‍ കൊമ്പന്‍മാര്‍ തയ്യാറെടുത്തിരിക്കുന്നത്. ചലച്ചിത്രതാരം മമ്മൂട്ടിയടക്കമുള്ളവര്‍ ബ്ലാസ്റ്റേഴ്‌സിന് വിജയാശംസകള്‍ നേര്‍ന്നിട്ടുണ്ട്. എന്നാല്‍ മറുവശത്ത് ദില്ലിയെ ാെട്ടും കുറച്ചുകാണാന്‍ കഴിയില്ല. ഗോവയ്‌ക്കെതിരെ മികച്ച വിജയം നേടിയതോടെ ഉജ്ജ്വല ഫോമിലാണ് ദില്ലി ടീം.

ചോപ്രയുടെ ലൈവ് വീഡിയോ:

Kerala Blasters' Michael Chopra praises the home support ahead of tonight's match! #KERvDEL #LetsFootball

Posted by ISL- Indian Super League on Sunday, December 11, 2016

DONT MISS