മുംബൈയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണ് ഒരാള്‍ കൊല്ലപ്പെട്ടു; നാലു പേര്‍ക്ക് പരുക്ക്

മുംബൈ: മുംബൈയിലെ ഗോരേഗാവിനടുത്ത് ആരെയ് കോളനിയില്‍ ഹെലിക്കോപ്റ്റര്‍ തകര്‍ന്നു വീണ് ഒരാള്‍ കൊല്ലപ്പെട്ടു. നാലോളം പേര്‍ക്ക് പേര്‍ക്ക് പരുക്കേറ്റു. രക്ഷാപ്രവര്‍ത്തനം തുടരുന്നു. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

റോബിന്‍സണ്‍ ആര്‍44 ആസ്‌ട്രോ മോഡല്‍ ഹെലികോപ്റ്ററാണ് തകര്‍ന്നുവീണത്. ഇത് ആരുടെ ഉടമസ്ഥതയിലുള്ള ഹെലികോപ്റ്ററാണെന്നോ ഇതില്‍ എത്ര യാത്രക്കാരുണ്ടായിരുന്നുവെന്നോ വ്യക്തമല്ല. സംഭവസ്ഥലത്ത് സുരക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പവന്‍ ഹന്‍സ് എന്ന വ്യാവസായിയുടെ ഉടമസ്ഥതയിലായിരുന്നു ആ ഹെലികോപ്റ്ററെന്നും പിന്നീട് ഇത് മറ്റൊരു സ്വകാര്യ കമ്പനിക്കു വില്‍പ്പന നടത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

DONT MISS
Top