പ്രണയം പൂവിട്ട് ‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍’; ട്രെയിലര്‍

ചിത്രത്തിന്റെ ട്രെയിലര്‍

തളിരിട്ട പ്രണയത്തിന് ഇരട്ടിമധുരമേകി മോഹൻലാൽ ചിത്രം മുന്തിരിവള്ളികൾ തളിര്‍ക്കുമ്പോള്‍ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തിറങ്ങി. വെള്ളിമൂങ്ങക്ക് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മീനയാണ് നായികയായി എത്തുന്നത്. കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസര്‍ മികച്ച പ്രതികരണമാണ് സ്വന്തമാക്കിയത്.

പഞ്ചായത്ത് സെക്രട്ടറിയായ ഉലഹന്നാന്‍ എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നത്. പുലിമുരുകന് ശേഷമുള്ള മോഹന്‍ലാലിന്റെ ചിത്രമാണിത്.

വിജെ ജയിംസിന്റെ പ്രണയോപനിഷത്ത് എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. വീക്കെന്‍ഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ബാനറില്‍ സോഫിയാ പോളാണ് ചിത്രം നിര്‍മ്മിക്കുന്നത്. ക്രിസ്തുമസ് റിലീസായി ചിത്രം തീയറ്ററുകളിലെത്തും.

DONT MISS
Top